കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ കണ്ടെത്തലുമായി ബാംഗ്ലൂരിലെ ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി. ഗവേഷണ കണ്ടെത്തലുകൾ പ്രശസ്ത ജേർണലായ നേച്ചർ സയന്റിഫിക് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോവിഡ് പ്രതിസന്ധിക്ക് ശേഷം പഴയ സ്ഥാപനം വീണ്ടും ജോലി നല്കാന് തയാറാണെങ്കില്‍ ആറ് മാസത്തിന് ശേഷം ഇതേ സ്ഥാപനത്തിലേക്ക് മടങ്ങിപ്പോകാമെന്ന് മന്ത്രാലയം ഉത്തരവില്‍ അറിയിച്ചു. ജീവനക്കാരുമായി ചര്‍ച്ച നടത്താതെ അവരെ പിരിച്ചുവിടാനോ സ്ഥാപനം അടച്ചുപൂട്ടാനോ പാടില്ല. അവര്‍ക്ക് ആവശ്യമായ ആശ്വാസ നടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രാലയം സര്‍ക്കുലറില്‍ അറിയിച്ചു.
കൊറോണ രോഗം നിയത്രണാതീതമാവുകയും ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കുവാൻ അമേരിക്കൻ പ്രസിഡന്റ് തന്നെ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഡോ. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണ ഫലം ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
യു.എ.ഇ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് അസാധാരണമായ മുന്നറിയിപ്പുമായി ഇന്നലെ രംഗത്തു വന്നത്. പൗരന്മാരെ കൊണ്ടുപോയില്ലെങ്കില്‍ രാജ്യങ്ങളുടെ തൊഴിലാളി റിക്രൂട്മെന്റ് ക്വാട്ട വെട്ടിക്കുറക്കുമെന്നാണ് യു.എ.ഇ വ്യക്തമാക്കുന്നത്. കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയിലെ ജോലിക്കാരില്‍ പലരും നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
വിദൂര ജോലി സംവിധാനത്തിലായിരിക്കും കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. 24 മണിക്കൂറും ഇവിടെ നിന്ന് സേവനം ലഭിക്കും. താമസ രേഖ സംബന്ധമായ എല്ലാ അന്വേഷണങ്ങള്‍ക്കും സംശയങ്ങള്‍ക്കും ടോള്‍ ഫ്രീ നമ്പറായ 8005111 നമ്പറില്‍ വിളിക്കണമെന്ന് ദുബായ് എമിഗ്രേഷന്‍ മേധാവി അറിയിച്ചു.
കൊവിഡ് 19 വൈറസ് ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ രാജ്യങ്ങളെല്ലാം അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കൂളുകളും മറ്റും ദീര്‍ഘകാലം അടച്ചിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഓരോ രാജ്യങ്ങളിലും പ്രത്യേകം പരീക്ഷകള്‍ നടത്തുന്നത് പ്രായോഗികമല്ലെന്നാണ് സിബിഎസ്ഇയുടെ വിലയിരുത്തല്‍. പരീക്ഷ നടത്തിയാലും ഉത്തരക്കടലാസുകള്‍ ഇന്ത്യയിലെത്തിക്കാനും സാധ്യമാവില്ല. പരീക്ഷാഫലം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉടന്‍ തന്നെ തീരുമാനമെടുത്ത് സ്കൂളുകളെ അറിയിക്കും.
മിനിസ്ട്രി ഓഫ് ഫോറിന് അഫയേഴസ് ആന്‍ഡ് ഇന്റര്‍നാഷണല്‍ കോഓപറേഷന്റെ www .mofaic. gov.ae എന്ന വെബ്സൈറ്റിലാണ് പ്രവാസികള്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനായി തവജുതി റെസിഡന്‍സ് എന്ന പുതിയ സേവനം ആരംഭിച്ചു. പ്രവാസികള്‍ നാട്ടിലാണെങ്കിലും മറ്റേതെങ്കിലും വിദേശ രാജ്യത്താണെങ്കിലും ഈ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. വെബ്സൈറ്റിലെ സര്‍വീസസ് എന്ന വിഭാഗത്തില്‍ വ്യക്തിഗത സേവനം അഥവാ ഇന്‍ഡിവ്യൂജല്‍ സര്‍വീസ് എന്ന വിഭാഗത്തിലാണ് തവജുതി റെസിഡന്‍സ് എന്ന പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.
3,35,403 ആളുകളിലാണ് ഇത് വരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒറ്റ ദിവസം മാത്രം 651 പേര് മരിച്ചതോടെ ഇറ്റലിയില്‍ മരണസംഖ്യ 5476 ആയി. അമേരിക്കയില്‍ മരണ സംഖ്യ നാനൂറ് കവിഞ്ഞു.കൊവിഡ് ബാധ കണ്ടെത്തിയ ഡോക്ടറുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യൂറോപ്യൻ യൂണിയൻ ഫ്രീ ട്രേഡ് അസോസിയേഷൻ, യു.കെ., തുർക്കി എന്നിവിടങ്ങളിൽനിന്നുമുള്ളവർ ഇന്ത്യയിലേക്ക് വരുന്നതിന് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തി. മാർച്ച് 18 മുതൽ 31വരെയാണ് വിലക്ക്.
തിങ്കളാഴ്ച മുതല്‍ ഈ മാസം 31 വരെയാണ് വിവിധ സേവനങ്ങള്‍ നിര്‍ത്തിവെച്ചത്. റിയാദിലെ ഉമ്മുല്‍ ഹമാം, ബത്ഹ, ദമ്മാം, അല്‍ഖോബാര്‍, ജുബൈല്‍, ബുറൈദ, ഹാഇല്‍ എന്നിവിടങ്ങളിലുള്ള പാസ്പോര്‍ട്ട്, വിസ സര്‍വീസ് കേന്ദ്രങ്ങളാണ് എംബസി അടച്ചത്.