വിമാനത്തിന്റെ അപ്രതീക്ഷിതമായ വൈകലും ബാഗേജ് മോഷണവും ടിക്കറ്റ് കിട്ടായ്മയും അമിത ചാർജ് ഈടാക്കലും തുടങ്ങിയ പലവിധ ബുദ്ധിമുട്ടുകളാണ് വിമാനയാത്രക്കാരെ പതിവായി അലോസരപ്പെടുത്തുന്നത്.
അസാധുവാക്കിയ നോട്ടുകൾ മാറ്റാൻ പ്രവാസികൾക്ക് മുന്നിലുള്ള വഴി എൻആർഐ അക്കൗണ്ടുകളിൽ ആ പണം നിക്ഷേപിക്കുകയാണ്. അല്ലെങ്കിൽ നാട്ടിൽ എത്തിയോ മറ്റാരുടെയെങ്കിലും പക്കൽ കൊടുത്തുവിട്ടോ നോട്ടുകൾ മാറ്റുക. എന്നാൽ ഇക്കാര്യത്തിൽ ചില തടസ്സങ്ങൾ കൂടിയുണ്ട് താനും.
വിദ്യാഭ്യാസ യോഗ്യതയോ തൊഴിൽ പരിചയമോ മാത്രമല്ല മറിച്ച് തൊഴിൽ അഭിമുഖത്തിലെ നമ്മുടെ പ്രകടനം അടിസ്ഥാനമാക്കിയായിരിക്കും മിക്ക തൊഴിൽ ദാതാക്കളും ജോലി നൽകുക. അതിനാൽ തൊഴിൽ ഇന്റർവ്യൂ അഭിമുഖീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്.
കള്ളപ്പണം ഇല്ലാതാക്കുവാൻ കേന്ദ്ര സർക്കാർ പലതരത്തിലുള്ള നടപടികൾ കൈക്കൊള്ളുന്ന സാഹചര്യത്തിൽ കള്ളപ്പണം കൈവശമുള്ളവരാകട്ടെ അതെങ്ങനെ വെളുപ്പിക്കാം എന്ന് കണ്ടെത്താനായി നിയമത്തിലെ പഴുതുകൾ തേടുകയാണ്.
രാജ്യത്ത് അസാധുവാക്കിയ 500 രൂപ, 1000 രൂപാ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി മൂന്ന് ദിവസം നീട്ടി. നേരത്തെ ഇളവ് നല്‍കിയിട്ടുള്ള അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇത് ബാധകമാവുക.
മഹാതാമാഗാന്ധി സീരീസില്‍ തന്നെയാണ് ഈ നോട്ടുകള്‍ ഉള്ളതെങ്കിലും ചില പ്രത്യേകതകൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയ 2000 രൂപ നോട്ടിനുണ്ട്. ആ പ്രത്യേകതകൾ എന്തൊക്കെയെന്ന് അറിയാം…
ലോകപ്രശസ്ഥ കനേഡിയൻ ഗായകൻ ലിയോനാർഡ് കോഹൻ അന്തരിച്ചു. 82 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഗായകൻ, സംഗീതജ്ഞൻ, കവി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം എക്കാലത്തെയും മികച്ച സംഗീതജ്ഞരിൽ ഒരാളാണ്
ഇന്ത്യയിൽ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയ തീരുമാനം പ്രവാസികളെയും ബാധിച്ചിട്ടുണ്ട്. 500,1000 നോട്ടുകൾ കൈവശമുള്ള പ്രവാസികൾ പരിഭ്രാന്തരാകേണ്ടതില്ല. നിങ്ങളുടെ പക്കലുള്ള നോട്ടുകൾ മാറ്റിവാങ്ങാൻ ചില വഴികളുണ്ട്.
അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഫാര്‍ ഈസ്റ്റ്, മിഡില്‍ ഈസ്റ്റ്, ഇന്ത്യ തുടങ്ങിയുള്ള ആറു റീജ്യണുകളിലെ 37 പ്രവിശ്യകളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തിൽ പങ്കുചേരുന്നുണ്ട്. നവംബർ 13 വരെയാണ് സമ്മേളനം.
രാജ്യത്തെ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച പ്രഖ്യാപനം കഴിഞ്ഞ രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തി കഴിഞ്ഞു. നിലവിൽ 500, 1000 നോട്ടുകൾ കൈവശമുള്ളവർക്ക് അത് മാറ്റിയെടുക്കുന്നതിനും അവസരമുണ്ട്.