മൊബൈലിൽ കൊണ്ടുപോകാവുന്ന ഡിജിറ്റൽ പാസ്പോർട്ടുകൾ വൈകാതെ ലഭ്യമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് അറിയിച്ചു. ഇലക്ട്രോണിക് ചിപ്പുകള്‍ പതിപ്പിച്ച പാസ്പോര്ട്ടുകള് ഒരുവര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്യാനാണ് നിലവിലെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറ് മില്യൺ ആളുകൾ വർഷാവർഷം മലിനവായു ശ്വസിച്ച് മരണപ്പെടുന്നുണ്ടെന്നും അതിനാൽ അടിയന്തരനടപടികൾ ഇക്കാര്യത്തിൽ കൈക്കൊള്ളണമെന്നും ഡബ്ലിയുഎച്ച്ഒ മുന്നറിയിപ്പ് നൽകുന്നു.
ഹിജ്റ വര്‍ഷാരംഭമായ മുഹറം ഒന്നായ ഒക്ടോബര്‍ രണ്ടിന് യുഎഇയിലും ഒമാനിലും പൊതു അവധി പ്രഖ്യാപിച്ചു. അവധിദിനത്തിലും സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുണ്ടെങ്കിൽ അവർക്ക് മതിയായ ആനുകൂല്യം നല്‍കേണ്ടതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
കുവൈറ്റ് ഓയില്‍ കമ്പനിയിലേക്ക് വന്‍തുക വാങ്ങി ബംഗ്ലൂരുവിലെ ഒരു സ്വകാര്യ ഏജന്‍സി നഴ്സുമാരുടെ റിക്രൂട്ട്മെന്റ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗാർത്ഥികൾ വഞ്ചിതരാകരുതെന്നും നോർക്ക മുന്നറിയിപ്പ് നൽകി.
ഏപ്രില്‍-ജൂലൈ കാലയളവിൽ ഇന്ത്യയിലെ പ്രവാസി നിക്ഷേപം 60 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. എന്‍ആര്‍ഐ നിക്ഷേപത്തില്‍ 276.5 കോടി ഡോളറിന്റെ വളര്‍ച്ച മാത്രമാണു ഇക്കാലയളവിൽ ഉണ്ടായത്.
അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാൽ സംസ്ഥാനത്തെ ട്രെയിനുകൾ വരുന്ന ഇരുപത് ദിവസങ്ങൾ കൂടി വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു.
ഇറ്റലിക്കാരനായ അഭിഭാഷകനാണ് കേപ്പ് ടൗണില്‍ നിന്നും ദുബായിലേക്കുള്ള യാത്രയിൽ ഒമ്പത് മണിക്കൂർ പൊണ്ണത്തടിയുള്ള ആളുടെ സമീപം ഇരിക്കേണ്ടി വന്നതിനു വിമാന കമ്പനിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്.
വെട്രിമാരന് സംവിധാനം ചെയ്ത തമിഴ് ചലചിത്രം ‘വിസാരണൈ’ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി ഫിലിം ഫെഡറേഷന് ഒഫ് ഇന്ത്യ തെരെഞ്ഞെടുത്തു. 2017 ഫെബ്രുവരി 27നാണ് ലോസ് ആഞ്ചല്‍സില്‍ 89ാമത് ഓസ്കാര്‍ പുരസ്കാര പ്രഖ്യാപനം നടക്കുക.
സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 20,000 രൂപയാക്കാന്‍ നിർദേശത്തിൽ പറയുന്നു. അവധി, ആനുകൂല്യം, ജോലി സമയം, യാത്ര, താമസ സൗകര്യങ്ങള്‍ എന്നിവ സര്‍ക്കാര്‍ നഴ്സുമാരുടേതിനു തുല്യമാക്കണമെന്നും കേന്ദ്രനിർദേശത്തിൽ പറയുന്നുണ്ട്.
കാവേരി കേസില്‍ കര്‍ണാടകം തമിഴ്നാടിന് 6000 ക്യൂസെക്സ് വെള്ളം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത മുൻ നിർത്തി കർണ്ണാടകയിലേക്കു ബുധനാഴ്ചയും വ്യായാഴ്ചയും നടത്തേണ്ട സർവ്വീസുകൾ എല്ലാം കേരള ആർ.ടി.സി റദ്ദാക്കി.