റഷ്യന്‍ സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ ആത്മഹത്യ ചെയ്തു. റഷ്യന്‍ സ്വദേശി ഡാനിയല്‍ ആണ് ആത്മഹത്യ ചെയ്തത്. മുബൈയിലേക്ക് പോകുന്നതിനായി എത്തിയതായിരുന്നു ഡാനിയല്‍.
തലസ്ഥാനത്ത് രണ്ട് പിങ്ക് ബസ് സര്‍വീസുകളാണ് ആരംഭിച്ചത്. ഭാവിയില്‍ കൂടുതല്‍ മേഖലകളിലേക്ക് ഇത്തരം സര്‍വീസുകള്‍ വ്യാപിപ്പിക്കും.
രാജ്യത്തിന്റെ 68ാം റിപ്പബ്ലിക് ദിനം സംസ്ഥാനത്തും വിവിധ പരിപാടികളോടെ കൊണ്ടാടി. തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പതാക ഉയര്‍ത്തി.
തിരുവനന്തപുരം, പാലക്കാട്, മധുര, സേലം, തിരുച്ചിറപ്പള്ളി എന്നീ ഡിവിഷനുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന 29 കൗണ്ടറുകളാണ് അടച്ചു പൂട്ടാന്‍ ഉത്തരവായിരിക്കുന്നത്. ഈ മാസം 12നാണ് ഇതു സംബന്ധിച്ച ഉത്തരവ് റെയില്‍വേ പുറത്തിറക്കിയത്.
ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്ന കോട്ടുമല ബാപ്പു മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത്. മന്ത്രി കെ.ടി. ജലീലിന്റെ ഓഫിസില്‍ ഉച്ചക്ക് 2.30 നാണ് യോഗം ചേരുക.
തിങ്കളാഴ്ച വരെ 52,150 അപേക്ഷകളാണ് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം എഴുപത്തേഴായിരത്തോളം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 11,000 പേര്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്.
സ്റ്റേഷന് മാസ്റ്റര്‍മാരുടെ മേല്‍നോട്ടത്തിലാണ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. 1000, 1500, 3000, 5000 എന്നിങ്ങനെ തുക ഈടാക്കി നാലു തരം കാര്‍ഡുകളാണ് വിതരണം ചെയ്യുക.
ആദ്യ ഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രമാകും സര്‍വീസ്. മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ഡോ. ഇ. ശ്രീധരനാണ് ഇക്കാര്യം അറിയിച്ചത്.
ജനുവരി 27ന് നോര്‍ക്കയുടെ തിരുവനന്തപുരത്തുള്ള സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന് സെന്ററില്‍ ഓതന്റിക്കേഷന് ഉണ്ടായിരിക്കില്ല.
സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികളുടെ വിവരങ്ങളും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഖേന എല്ലാ വീടുകളിലെയും ആളുകളുടെ വിവരങ്ങളും ശേഖരിക്കുകയാണ് പദ്ധതി വഴി ലക്ഷ്യം വെയ്ക്കുന്നത്.