ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിന്റെ തുടര്‍ച്ചയായി പോകുന്ന പാത 62 കിലോമീറ്റര്‍ പിന്നിട്ട് അബുദാബി സെയ്ഹാന്‍ ഇന്റര്‍ചേഞ്ചിലാണ് അവസാനിക്കുന്നത്. ഇരുദിശകളിലേക്കും നാല് വരികള്‍ വീതമുണ്ട്.
നിലവില്‍ ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ചു വരികയാണ് അദ്ദേഹം. ഓഗസ്റ്റില്‍ മലയാളിയായ ടി.പി.സീതാറാം വിരമിച്ച ഒഴിവിലേക്കാണ് സുരിയുടെ നിയമനം.
631 ഗ്രാം മാത്രമാണ് കുഞ്ഞിന്റെ ഭാരം. 26.5 ആഴ്ച വളർച്ചയെത്തിയപ്പോഴായിരുന്നു കുഞ്ഞിനെ ജനനം. ഏകദേശം ആറര മാസം മാത്രമാണ് ഈ കുഞ്ഞ് ഗർഭാവസ്ഥയിൽ കഴിഞ്ഞത്. സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞ് നിയോനാറ്റോളജി വിദഗ്ധരുടെ പരിചരണത്തിലാണ്.
അല്‍ഐന്‍ അബുദാബി ഹൈവെയില്‍ ഇന്ന് രാവിലെ ഏഴുമണിക്കും എട്ടിനും ഇടയിലാണ് അപകടമുണ്ടായത്. ഒന്നിന് പിറകെ ഒന്നായി ഇരുപത്തിയഞ്ച് കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.
മദര്‍ തെരേസ അന്താരാഷ്ട്ര പുരസ്കാരം യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാര്‍മണി ഫൗണ്ടേഷന് നല്കുന്ന പുരസ്കാരമാണിത്.
‘അബുദാബി 1’ എന്ന വാഹന രെജിസ്ട്രേഷൻ നമ്പറിന് ലേലത്തിൽ ലഭിച്ചത് 3.10 കോടി ദിര്‍ഹം. 575 കോടി ഇന്ത്യൻ രൂപ വരുമിത്. 32-കാരനായ അബ്ദുള്ള അല്‍ മഹ്രിയാണ് വന്‍ വില നൽകി ഈ നമ്പർ പ്ലേറ്റ് സ്വന്തമാക്കിയിരിക്കുന്നത്.
അബുദാബി 2019ലെ സ്പെഷ്യല്‍ ഒളിമ്പിക്സിന് വേദിയാകും. കഴിഞ്ഞ ദിവസം വാഷിങ്ടനില്‍ നടന്ന അന്താരാഷ്ട്ര ഡയറക്ടര്‍ബോര്‍ഡ് യോഗത്തിലാണു ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഡോളര്‍ കരുത്താര്‍ജിച്ചതോടെ രൂപയുടെ മൂല്യമിടിഞ്ഞത് മൂലം യു.എ.ഇ ദിര്‍ഹവുമായുള്ള രൂപയുടെ വിനിമയ നിരക്ക് 18.46 കടന്നു.
നിലവിലെ നിയമം ഭേദഗതി വരുത്തിയാണ് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന് ഈ തീരുമാനം അറിയിച്ചിരിക്കുന്നത്. പ്രസവാവധിക്കു പുറമെ കുഞ്ഞുങ്ങള്‍ക്ക് നാലു മാസം പ്രായമാകും വരെ മുലയൂട്ടുന്നതിനായി ദിവസവം രണ്ടു മണിക്കൂര്‍ ഇടവേളയും ലഭിക്കുന്നതാണ്.
ദുബായ് വിസ പ്രോസസിങ് സെന്ററാണ് (ഡി.വി.പി.സി) വിസ അപേക്ഷാ നടപടിക്രമങ്ങള്‍ മൊബൈൽ ഫോൺ വഴി സാധ്യമാക്കുന്ന ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. യു.എ.ഇ വിസ സംബന്ധിച്ച വിവരങ്ങളെല്ലാം ആപ്പിൽ ലഭ്യമാകും.