നിലവില്‍ ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ചു വരികയാണ് അദ്ദേഹം. ഓഗസ്റ്റില്‍ മലയാളിയായ ടി.പി.സീതാറാം വിരമിച്ച ഒഴിവിലേക്കാണ് സുരിയുടെ നിയമനം.
അബുദാബി: ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ നവദീപ് സിങ് സൂരിയെ യുഎഇയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു. നിലവില്‍ ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ചു വരികയാണ് അദ്ദേഹം. ഓഗസ്റ്റില്‍ മലയാളിയായ ടി.പി.സീതാറാം വിരമിച്ച ഒഴിവിലേക്കാണ് സുരിയുടെ നിയമനം.
അടുത്തയാഴ്ച അദ്ദേഹം സ്ഥാനമേല്‍ക്കുമെന്ന് അബുദാബിയിലെ ഇന്ത്യ എംബസി വക്താവ് നീത ഭൂഷണ്‍ അറിയിച്ചു. 1983 ഐഎഫ്എസ് ബാച്ച് ഓഫീസറായ സുരി കയ്‌റോ, ഡമാസ്‌കസ്, വാഷിംഗ്ടണ്‍, ലണ്ടന്‍, ദേര്‍ ഇ സലാം, ജൊഹാനസ്ബര്‍ഗ് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈജിപ്തില്‍ ഇന്ത്യന്‍ സ്ഥാനപതിയായും ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം നയതന്ത്രരംഗത്തു സമൂഹമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ ശ്രദ്ധേയനാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹത്തിന് അറബ്, ഫ്രഞ്ച് ഭാഷകളില്‍ വൈദഗ്ധ്യമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hi it’s me, I am also visiting this web page regularly,
this web site is really nice and the people are
really sharing pleasant thoughts.
It’s a pity you don’t have a donate button! I’d most certainly donate to this excellent blog!
I suppose for now i’ll settle for bookmarking and adding your RSS feed to my Google account.
I look forward to new updates and will share this site with my Facebook
group. Talk soon!