അബുദാബി:യു.എ.യിൽ മനുഷ്യാവയവ വിൽപ്പനയ്ക്ക് നിരോധനം. ഇത് സംബന്ധിച്ച നിയമങ്ങൾ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. 5/2016 നമ്പറിലുള്ള ഫെഡറല്‍ ഉത്തരവിലൂടെയാണു മനുഷ്യാവയവങ്ങള്‍, അവയവഭാഗങ്ങള്‍, കോശങ്ങള്‍ എന്നിവയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചത്. പ്രധാന നിയമ നിർദേശങ്ങൾ മനുഷ്യാവയവങ്ങള്‍, അവയുടെ ഭാഗങ്ങള്‍, കോശങ്ങള്‍ എന്നിവ വില്‍ക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്. അനുവദനീയമല്ലാത്ത അവയവ-കോശമാറ്റം സംബന്ധിച്ച പ്രചാരണങ്ങള്‍, പരസ്യങ്ങള്‍, ഇടനില പ്രവര്‍ത്തനങ്ങള്‍ എന്നിവക്കും നിരോധമേര്‍പ്പെടുത്തി. പണത്തിനുള്ള സംഭാവന എന്ന നിലക്കും അവയവങ്ങള്‍ നല്‍കാന്‍ […]