Currency

അബുദാബിയിൽ സ്ത്രീകൾക്ക് പാർക്കിംഗ് സംവരണം വരുന്നു

സ്വന്തം ലേഖകൻTuesday, August 30, 2016 4:16 pm

അബുദാബിയിൽ സ്ത്രീകൾ ഡ്രൈവർമാരായ വാഹനങ്ങൾക്ക് പ്രത്യേക പാർക്കിംഗ് സൗകര്യം ഒരുക്കുന്നു. നഗരകാര്യ-ഗതാഗത വകുപ്പാണു ഇക്കാര്യം അറിയിച്ചത്. 182 പാർക്കിംഗ് ഏരിയകളിലാണു സ്ത്രീ സംവരണം ഏർപ്പെടുത്താൻ പോകുന്നത്.

അബുദാബി: അബുദാബിയിൽ സ്ത്രീകൾ ഡ്രൈവർമാരായ വാഹനങ്ങൾക്ക് പ്രത്യേക പാർക്കിംഗ് സൗകര്യം ഒരുക്കുന്നു. നഗരകാര്യ-ഗതാഗത വകുപ്പാണു ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലെ ബഹുനില കെട്ടിടങ്ങൾക്ക് സമീപങ്ങളിൽ ആകും സ്ത്രീകൾക്ക് പാർക്കിംഗ് സംവരണം ഏർപ്പെടുത്തുക. 182 പാർക്കിംഗ് ഏരിയകളിലാണു സ്ത്രീ സംവരണം ഏർപ്പെടുത്താൻ പോകുന്നത്.

തിരിച്ചറിയാനുതകും വിധത്തിൽ സംവരണ ഏരിയകളിൽ വെള്ള, പിങ്ക് നിറങ്ങൾ പൂശും. ഹംദാന്‍ ബിന്‍ സായിദ് സ്ട്രീറ്റില്‍ ലിവ സെന്‍ററിന് പിറകിൽ 26ഉം ഫാത്തിമ ബിന്‍ത് മുബാറക് സ്ട്രീറ്റിലെ ട്രിയാനോണ്‍ ഹോട്ടലിന് പിന്നില്‍ 28ഉം അബുദാബി ആരോഗ്യ അതോറിറ്റിക്ക് പിന്നില്‍ 18ഉം ഖലീഫ സ്ട്രീറ്റിലെ നൂര്‍ ആശുപത്രിക്ക് പിറകില്‍ 25ഉം അല്‍ ദാന പ്രദേശത്ത് അബുദാബി ത്വാത്തീന്‍ കൗണ്‍സിലിന് പിന്നിലായി 41 പാര്‍ക്കിങ് ഇടങ്ങൾ സ്ത്രീകള്‍ക്കായിരിക്കും.

സ്ത്രീകൾക്കായി നീക്കിവെച്ചിരിക്കുന്ന ഏരിയകളിൽ പുരുഷന്മാർ വാഹനങ്ങൾ പാർക്കു ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്നും ഇത്തരക്കാരിൽ നിന്നും പിഴ ഈടക്കുമെന്നും അധികൃതർ അറിയിച്ചു. ഭാവിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള പാർക്കിംഗ് ഏരിയകളുടെ എണ്ണം വർദ്ധിപ്പിക്കാനും ആലോചനയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x