മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ബഹ്റൈനിൽ എത്തിയതായിരുന്നു അദ്ദേഹം.
തലസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര, വ്യാപാര മേഖലകളിൽ മാന്വൽ കാർ വാഷേർസിന് വിലക്കേർപ്പെടുത്തി. ടൂറിസം, വ്യാപാര രംഗത്തെ ഇത്തരത്തിൽ കാർ വാഷിംഗ് നടത്തുന്നവർ പ്രതികൂലമായി ബാധിക്കുന്നെന്ന് വിലയിരുത്തിയാണ് തീരുമാനം.
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ നിലവിലുള്ള എല്ലാ ബള്‍ബുകളും മാറ്റി സോളാര്‍ എല്‍.ഇ.ഡി സ്ഥാപിക്കുമെന്ന് വൈദ്യുതി,ജല മന്ത്രി ഡോ. അബ്ദുല്‍ഹുസൈന്‍ മിര്‍സ അറിയിച്ചു.
ഇന്ത്യയടക്കമുള്ള മുപ്പതോളം രാജ്യങ്ങളില്‍നിന്നായി അറുനൂറോളം സ്ഥാപനങ്ങള്‍ അവരുടെ ഏറ്റവും പുതിയ മോഡലുകളുമായി പ്രദര്‍ശനത്തില്‍ പങ്കെടുക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങൾ മെച്ചപ്പെടുത്തിന്നതിന്റെയും നിക്ഷേപസാധ്യതകൾ വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് വാരാചരണം സംഘടിപ്പിക്കുന്നത്.
തലസ്ഥാനമായ മനാമയിൽ കോപ്റ്റിക് ഓർത്തഡോസ് പള്ളി നിർമ്മിക്കുന്നതിനാണ് രാജാവ് അനുമതി നൽകിയത്. 2013 ൽ അനുമതി നൽകി മനാമയിൽ സ്ഥാപിതമായ കത്തോലിക്കാ കത്തീഡ്രൽ പള്ളിയാണ് രാജ്യത്തെ ആദ്യ ക്രിസ്ത്യൻ ദേവാലയം.
നിക്ഷേപകരെയും വിനോദ സഞ്ചാരികളെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ബഹ്റൈൻ വിസ സമ്പ്രദായത്തില്‍ മാറ്റം വരുത്തുന്നു. ഇതിന്റെ ഭാഗമായി രണ്ടാഴ്ചത്തെ വിസിറ്റിങ് വിസ അഞ്ച് ദിനാറിന് നല്കാന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
‘സൂപ്പർ ഒക്ടോബർ ഓഫറ്’ പ്രകാരം ഇന്ത്യയ്ക്ക് പുറമെ ആസിയാൻ, സാർക് രാജ്യങ്ങളിലേക്കുമുള്ള വിമാന ടിക്കറ്റുകളിൽ വലിയ ഇളവുകൾ തന്നെ കമ്പനി നൽകുന്നുണ്ട്. കൊളോംബോ, കാഡ്മണ്ഡു, ധാക്ക, ബാങ്കോക്ക്, സിംഗപ്പൂർ, ഹോംകോങ് എന്നിവയെല്ലാം ഇതിൽപ്പെടും.
സിഞ്ചിൽ ഇന്ത്യൻ കുടുംബം താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നും 3000 ഡോളറും 600 ഗ്രാം സ്വര്‍ണവും മോഷ്ടിക്കപ്പെട്ടു. ബെഡ്റൂമില്‍ സൂക്ഷിച്ച ലോക്കറടക്കം മോഷ്ടാക്കൾ കൊണ്ട് പോകുകയായിരുന്നു.
പൊതുജനങ്ങള്‍ക്ക് ഒഴിവുവേളകള്‍ ചെലവഴിക്കാനുതകുന്ന പ്രദേശമാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വികസന പ്രവർത്തികൾ അല്‍ഘൗസ് കോര്‍ണിഷിൽ ഉടൻ തന്നെ ആരംഭിക്കുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.