Currency

Bahrain

ബഹ്റൈനിൽ മോഷണകുറ്റത്തിന് പിടിയിലായ പ്രവാസി വീട്ടുജോലിക്കാരിക്ക് 6 മാസം തടവുശിക്ഷ

മനാമ: ബഹ്റൈനിൽ മോഷണകുറ്റത്തിനു പിടിയിലായ ഫിലിപ്പിനോ വനിതയ്ക്ക് ആറ് മാസം തടവുശിക്ഷ. ഹൈ ക്രിമിനൽ കോർട്ടിന്റേതാണ് വിധി. 32 കാരിയായ ഇവർ തന്റെ കാമുകനെ ജോലി ചെയ്യുന്ന വീട്ടിൽ പ്രവേശിപ്പിച്ചെന്നും വീട്ടിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചെന്നും കോടതി കേട്ടു. 700 ദിനാർ വിലവരുന്ന ബാഗും 140 ദിനാർ വിലവരുന്ന ടീ-ഷർട്ടുകളും ഇവർ സ്പോൺസറുടെ വീട്ടിൽ മോഷ്ടിച്ചെന്ന് കോടതിയിൽ തെളിഞ്ഞു. 60 ദിനാർ പണമായും ഇവർ മോഷ്ടിക്കുകയുണ്ടായി. വാദം കേൾക്കവേ ബാഗ് തനിക്ക് സമീപത്തെ വീട്ടിൽ തൊഴിലെടുക്കുന്ന […]

സ്വകാര്യ ചിത്രങ്ങൾ കാട്ടി ബ്ലാക്ക്മെയിലിംഗ്; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

മനാമ: യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. മനാമയിലെ മാളിൽ സെക്യൂരിറ്റിക്കാരനായ ഇയാൾ കളഞ്ഞുകിട്ടിയ യുവതിയുടെ ഫോണിൽ നിന്നും അവരുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കിയ ശേഷം താൻ താമസിക്കുന്ന സ്ഥലത്ത് എത്തിയില്ലെങ്കിൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്നാണ് ഭീഷണിപ്പെടുത്തിയത്. തുടർന്ന് 28 കാരിയായ യുവതി പോലീസിനെയും കൂട്ടി ഇയാൾ തമസിക്കുന്ന സ്ഥലത്ത് ചെല്ലുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ശിക്ഷാ കാലവധിയ്ക്ക് ശേഷം ഇയാളെ നാടുകടത്തുമെന്നാണു സൂചന.

Top
x