ബഹ്റൈനിൽ ആരാധനാലയങ്ങൾക്കുള്ള ജല-വൈദ്യുതി സേവനങ്ങൾ സൗജന്യമാക്കാൻ പാർലമെന്റിൽ സമർപ്പിക്കപ്പെട്ട ശുപാർശ സർക്കാർ അംഗീകരിച്ചേക്കും.
ബഹ്റിനിലെ സ്കൂളുകളെല്ലാം ഡിജിറ്റൽ ആക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മജീദ് അൽ നുഐമി. രാജ്യത്തെ എല്ലാ ഇന്റർമീഡിയറ്റ്, സെക്കന്ററി സ്കൂളുകളിലും ‘ഡിജിറ്റൽ എംപവർമെൻ്റ് ഇൻ എജുക്കേഷൻ’ എന്ന പദ്ധതി ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബാച്ചിലേഴ്സിനെതിരെ ഇത്തരം ഏരിയകളിലെ കുടുംബങ്ങളിൽ നിന്നും വ്യാപകമായി പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
കഞ്ചാവ് വിൽപ്പനയിൽ ഏർപ്പെട്ടതിന് ഇന്ത്യൻ യുവാവിന് 15 വര്‍ഷം തടവുശിക്ഷ വിധിച്ചു. ബഹ്റൈൻ ഹൈക്രിമിനല്‍ കോടതിയുടേതാണ് വിധി.
ഇരട്ടപൗരത്വം ആവശ്യമായിട്ടുള്ളവർ ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തരമന്ത്രാലയത്തിന് അപേക്ഷ നൽകണമെന്ന് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫോർ നാഷണാലിറ്റി, പാസ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ്, ഷെയ്ഖ് അഹ്മദ് ബിൻ ഇസ അൽ ഖലീഫ പറഞ്ഞു.
ബുഹൈർ തെരുവിലൂടെ മണ്ണുകയറ്റിക്കൊണ്ട് കടന്നു പോകുന്ന ട്രക്കുകൾ പ്രദേശവാസികൾക്ക് ദുരിതമാകുന്നു. മണ്ണെടുക്കൽ കേന്ദ്രങ്ങളിൽ നിന്ന് പോകുന്ന ട്രാക്കുകൾ അന്തരീക്ഷത്തിൽ അമിത പൊടിയുണ്ടാകാൻ കാരണമാകുന്നതായി പ്രദേശ വാസികൾ പറയുന്നു.
ജെറ്റ് എയർവേയ്സ് വെബ്സൈറ്റ് വഴി ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ഓഫർ ലഭ്യമാകും.
വിവിധ കാരണങ്ങളാൽ വിസയില്ലാതെ രാജ്യത്ത് തുടരേണ്ടി വരുന്ന വിദേശികൾക്ക് നിയമവിധേയമായി തന്നെ തൊഴിൽ ചെയ്യാാൻ അവസരമൊരുക്കുന്ന ഫ്ളെക്സിബ്ള്‍ വര്ക്പെര്മിറ്റിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി അധികൃതർ അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങള്‍ മൂല്യവര്‍ധിത നികുതിയും (വാറ്റ്) സെലക്ടീവ് ടാക്സും ഏര്‍പ്പെടുത്തുന്നു.
മനാമ: ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥുമായി ഓണ്‍ലൈന്‍ മുഖാമുഖം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 28 നു വൈകിട്ട് അഞ്ചു മണിക്കാണ് മുഖാമുഖം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം സാഹിത്യ വേദി സെക്രട്ടറി സുധി പുത്തന്‍വേലിക്കര (33143351)യുമായോ കണ്‍വീനര്‍ അഡ്വക്കേറ്റ് ജോയ് വെട്ടിയാടനു(39175836)മായോ ബന്ധപെടുക. പരിപാടിയില്‍ സമാജം മെമ്പര്‍മാര്‍ക്കും മറ്റു അസോസിയേഷന് മെമ്പര്‍മാര്‍ക്കും, പൊതുജനങ്ങള്‍ക്കും പങ്കെടുത്ത് മന്ത്രിയുമായി ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.