Currency

Bahrain

വിസയുടെ അംഗീകാരം പരിശോധിക്കാൻ വെബ്സൈറ്റുമായി ബഹ്റൈൻ

മനാമ: വിദേശ രാജ്യങ്ങളിൽ നിന്നും ബഹ്റൈനിലെത്തുന്ന ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ വിസായുടെ അംഗീകാരം പരിശോധിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി. നാട്ടില്‍ നിന്ന് തന്നെ ഒരു ഉദ്യോഗാര്‍ഥിക്ക് www.lmra.bh വെബ്‌സൈറ്റില്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തി തങ്ങളുടെ വിസ അംഗീകൃതമാണോ എന്ന് മനസിലാക്കാന്‍ കഴിയും.  വിസാ തട്ടിപ്പുകൾ വ്യാപകമായിരിക്കുന്ന സാഹചര്യത്തിലാണു ഇത്തരമൊരു സൗകര്യം ബഹ്റൈൻ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ പലപ്പോഴും ഉദ്യോഗാര്‍ഥികള്‍ ഇത്തരം  സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ല എന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.  

Top
x