സെപ്തംബർ 8നും 16നും ഇടയിൽ ബഹ്റൈനിൽ എത്തിയത് 354,256 ആളുകളെന്ന് നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് എഫൈർ പുറത്തുവിട്ട കണക്കുകൾ
ചരക്കുകയറ്റി വന്നപ്പോഴുണ്ടായ തര്‍ക്കം കേസായതിനെ തുടര്‍ന്ന് സീലോഡ് കപ്പല്‍ ബഹ്റൈന്‍ തീരത്ത് പിടിച്ചിട്ടത് മലയാളിയടക്കമുള്ള ജീവനക്കാർക്ക് ദുരിതമാകുന്നു.
24 ബഹ്റൈൻ ദിനാർ ആണു നിലവിൽ ഒരു ഹൃസ്വകാലത്തേക്ക് യുഎഇ സന്ദർശിക്കുന്ന ബഹ്റൈൻ നിവാസികളിൽ നിന്നും വിസായ്ക്കായി ഈടാക്കുന്നത്. എന്നാൽ 70 ദിനാർ വരെ ഈടാക്കുന്ന വെബ്സൈറ്റുകൾ നിലവിലുണ്ട്.
ദ് ഇന്ത്യൻ സ്കൂൾ ബഹ്റൈന്‍ ഫീസ് വർദ്ധിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. 2015 ഡിസംബർ നാലിനു ചേർന്ന ആന്വൽ ജനറൽ ബോഡി മീറ്റിംഗിലായിരുന്നു ഫീസ് വർദ്ധിപ്പിക്കാൻ ധാരണയായത്. ഇതിനാണിപ്പോൾ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.
വേനലവധിയ്ക്ക് ശേഷം ബഹ്റൈനിലെ സ്കൂളുകൾ ഇന്ന് തുറക്കുന്നു. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി ഡോ.മാജിദ് ബിന്‍ അലി അല്‍നുഐമി അറിയിച്ചു.
ബഹ്റൈനിൽ യാത്രവിലക്ക് നേരിടുന്ന പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ഇന്ത്യൻ എംബസ്സി. തങ്ങളറിയാതെ മറ്റാരോ തങ്ങളുടെ പേരില്‍ മൊബൈല്‍ഫോണ്‍ കണക്ഷന് എടുത്തതാണു ഇന്ത്യക്കാരിൽ പലർക്കും യാത്രവിലക്ക് നേരിടാൻ ഇടയാക്കിയത്.
ബഹ്റൈനിലെ ആസ്രി ബീച്ചിൽ കുളിക്കുന്നതിനിടെ മലയാളി യുവാവ് മുങ്ങി മരിച്ചു. കണ്ണൂർ പാനൂര്‍ കരിയാട് പടന്നക്കര ഒറ്റപ്പുരയ്ക്കല്‍ സജിത്ത് ശങ്കരൻ (33) ആണു മുങ്ങി മരിച്ചത്.
ബഹ്റൈനില്‍ നിന്നുള്ള ഈ വര്‍ഷത്ത ഹജ്ജ് യാത്ര ഇന്ന് ആരംഭിക്കും. 14ഓളം ഗ്രൂപ്പുകളിലായി ബസിലും വിമാനത്തിലുമായാണ് ഹാജിമാര്‍ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുക. ബഹ്റൈനിൽ നിന്നും ഹജ്ജിനു പോകുന്നവരിൽ മലയാളികളും ഉൾപ്പെടുന്നു.
ബഹ്റൈനില്‍ നിയമ ലംഘനം നടത്തിയ 5710 പ്രവാസികളെ നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നാഷ്ണാലിറ്റി, പാസ്പോര്‍ട്ട് ആന്റ് റെസിഡന്‍സ് അഫയേഴ്സ് (എന്‍.പി.ആര്.എ)യാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 351 പേര് ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനയ്ക്കിടെ പിടിക്കപ്പെട്ട അനധികൃത തൊഴിലാളികളാണ്.
ഹ്റൈനില്‍ അടുത്ത മാസം ഒന്നു മുതല്‍ 10, 20 ദിനാറുകളുടെ പരിഷ്കരിച്ച കറൻസികൾ നിലവിൽ വരും. പുതിയ നോട്ടുകള്‍ വ്യാജനോട്ടുകളില്‍ നിന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ബഹ്രൈൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.