വിവിധ ബാങ്കുകളിലായി 9,000 കോടി രൂപ വായ്പയെടുത്ത് രാജ്യംവിട്ട വിജയ് മല്യ ഇന്ത്യയിലേക്ക് തിരിച്ച് വരാത്തത് പാസ്പോർട്ട് ഇല്ലാത്തതിനാലെന്ന് കോടതിയിൽ.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് സ്ത്രീകളെ കയറ്റി അയച്ചിരുന്ന വൻ മനുഷ്യക്കടത്ത് സംഘം ഡൽഹിയിൽ പിടിയിൽ. ഇവരെ പിടികൂടിയതിനു ശേഷം നടത്തിയ പരിശോധനയിൽ 26 സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തി.
പൊലീസ് സ്റ്റേഷനുളിൽ റജിസ്റ്റർ ചെയ്യുന്ന കേസുകളിലെ എഫ്.ഐ.ആർ 24 മണിക്കൂറിനുള്ളിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ഉത്തരവിട്ടു.
യുനെസ്കോയുടെ ഗ്ലോബല്‍ എജ്യൂകേഷന്‍ മോണിട്ടറിംഗ് പുറത്തുവിട്ട റിപ്പോർട്ടിലാണു ഇപ്പോഴത്തെ നില തുടരുകയാണെങ്കിൽ അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരത്തിന് അനുസരിച്ച് ഇന്ത്യയ്ക്ക് വളരാനാവില്ലെന്നും വ്യക്തമാക്കുന്നത്.
സിബിഐ പണക്കാരായ പ്രതികൾക്ക് പ്രത്യേക പരിഗണന നൽകുന്നതായി ഡൽഹി ചീഫ് മെട്രാപൊളിറ്റൻ കോടതി. ബാങ്കിൽ നിന്നും പണം തട്ടിയ കേസിലെ വിചാരണമധ്യേയാണു മജിസ്ട്രേറ്റ് നരേഷ് കുമാർ ലാക സിബിഐയ്ക്കെതിരെ ആഞ്ഞടിച്ചത്.
കുട്ടികൾ ഒട്ടും സുരക്ഷിതരല്ലാത്ത സ്ഥലമാണ് ഡൽഹിയെന്ന് റിപ്പോർട്ട്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2015-ൽ 927 കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസുകളാണു റെജിസ്റ്റർ ചെയ്തിരിക്കുന്നത്.
ജയ് മല്യയുടെ 6,600 കോടി മൂല്യമുള്ള വസതുവകകളും ഓഹരികളും കണ്ടുകെട്ടി. എന്‍ഫോഴ്സ് ഡയറക്ടറേറ്റിന്റേതാണു നടപടി.
സിവിൽ സർവ്വീസ് പരീക്ഷയ്ക്കുള്ള അപേക്ഷാഫോമിൽ ഭിന്നലിംഗക്കാരെ പ്രത്യേകമായി ഉൾപ്പെടുത്തണമെന്ന് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.
യുവതികൾക്കൊപ്പമുള്ള അശ്ലീലരംഗം പുറത്തായതിനെ തുടർന്ന് ഡൽഹി മന്ത്രി സന്ദീപ് കുമാറിനെ മുഖ്യമന്ത്രി അരവിന്ദ് കെജിരിവാൾ പുറത്താക്കി. എഎപി സര്‍ക്കാരിലെ കാബിനറ്റ് റാങ്കുള്ള സാമൂഹ്യക്ഷേമ മന്ത്രിയായിരുന്നു സന്ദീപ് കുമാർ.
ഡാൻസ് ബാർ നർത്തകിമാർക്ക് നേരെ പണമെറിയുന്നത് അവരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് സുപ്രീംകോടതി. സ്ത്രീകളുടെ നേര്‍ക്ക് പണം വലിച്ചെറിയുന്നത് അവരുടെ മാന്യത,സംസ്കാരം,യോഗ്യത എന്നിവയ്ക്ക് എതിരെയുള്ള നടപടിയാണെന്നാണു സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്.