സിബിഐ പണക്കാരായ പ്രതികൾക്ക് പ്രത്യേക പരിഗണന നൽകുന്നതായി ഡൽഹി ചീഫ് മെട്രാപൊളിറ്റൻ കോടതി. ബാങ്കിൽ നിന്നും പണം തട്ടിയ കേസിലെ വിചാരണമധ്യേയാണു മജിസ്ട്രേറ്റ് നരേഷ് കുമാർ ലാക സിബിഐയ്ക്കെതിരെ ആഞ്ഞടിച്ചത്.
ന്യൂഡൽഹി: സിബിഐ പണക്കാരായ പ്രതികൾക്ക് പ്രത്യേക പരിഗണന നൽകുന്നതായി ഡൽഹി ചീഫ് മെട്രാപൊളിറ്റൻ കോടതി. ബാങ്കിൽ നിന്നും പണം തട്ടിയ കേസ് പരിഗണിക്കവേയാണു മജിസ്ട്രേറ്റ് നരേഷ് കുമാർ ലാക സിബിഐയ്ക്കെതിരെ ആഞ്ഞടിച്ചത്. സിബിഐ തങ്ങളുടെ അധികരങ്ങൾ ദുർവിനിയോഗം ചെയ്യുകയാണെന്നും കോടതി നിരീക്ഷിച്ചു.
ഒരു പ്രമുഖ ദേശീയ ബാങ്കിൽ നിന്നും 350 ലക്ഷം തിരിമറി നടത്തിയ കേസിൽ എന്തുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കുന്നില്ല എന്ന കോടതിയുടെ ചോദ്യത്തിനു സാധാരണ ഇത്തരം കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്താറില്ല എന്ന സിബിഐയുടെ മറുപടി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വിമർശനം.
വിവിധ കോടതി വിധികളും സിബിഐയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വാർത്താകുറിപ്പുകളും പരിശോധിച്ചാൽ തന്നെ മനസ്സിലാകും സിബിഐ പണക്കാരനെയും പാവപ്പെട്ടവനെയും രണ്ട് തരത്തിലാണു കാണുന്നതെന്ന്. പ്രതികളെ പദവി നോക്കാതെ ഒരേപോലെ കൈകാര്യം ചെയ്യുന്നതിൽ സിബിഐയേക്കാൾ ഭേദമാണു ഡൽഹി പോലീസെന്നും കോടതി ചൂണ്ടിക്കാണിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.