യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഡല്‍ഹിയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി. വിമാനത്താവളത്തില്‍ നിന്നും നഗരത്തിലേക്ക് വരുന്ന വഴിയാണ് കെറിയുടെ വാഹനം ഗതാഗതക്കുരുക്കില്‍ പെട്ടത്. ഇന്ന് നടക്കുന്ന ഏഴാമത് ഇന്ത്യ-യുഎസ് വ്യാപാര,നയതന്ത്ര ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾ കുടുങ്ങും. അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം വരെ പിഴയും കിട്ടിയേക്കാവുന്ന ശിക്ഷയാണ് ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത്.
ജനുവരിയില്‍ ബംഗളൂരുവില്‍ നടക്കുന്ന പ്രവാസി സമ്മേളനത്തിലേക്ക് പാക് അധിനിവേശ കശ്മീരിലെ ഗില്‍ഗിത്-ബല്‍തിസ്താനില്‍ നിന്നുള്ളവരെ ക്ഷണിക്കുന്ന കാര്യം വിദേശകാര്യ മന്ത്രാലയത്തിന്‍െറ പരിഗണനയില്‍. മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉയര്‍ത്തിക്കാട്ടാൻ ഇതുവഴി ഇന്ത്യ ലക്ഷ്യമിടുന്നു.
കശ്മീരിന് മേല്‍ പാകിസ്താന് ഒരു അവകാശവുമില്ലെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കശ്മീരില്‍ സംഘര്‍ഷം വളര്‍ത്താന്‍ വേണ്ട ഒത്താശകള്‍ ചെയ്തു കൊടുക്കുന്നത് പാകിസ്ഥാനണ്ണെന്നും അവർ പറഞ്ഞു. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതിനു ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മെഹബൂബ.
രാജ്യദ്രോഹകേസില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാറിനും മറ്റ് രണ്ട് പേര്‍ക്കും ദല്‍ഹി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. കനയ്യയ്ക്ക് പുറമേ അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ് എന്നിവര്‍ക്കുമാണ് ജാമ്യം ലഭിച്ചത്.
തെരുവ് നായ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി മേനക ഗാന്ധി. മേനകയ്ക്ക് ആദ്യം വേണ്ടത് മനുഷ്യസ്നേഹമാണെന്ന് മന്ത്രി കെ.ടി.ജലീല്‍. മനുഷ്യരെ സ്നേഹിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ മൃഗങ്ങളെ സ്നേഹിക്കുമെന്നും അദ്ദേഹം ചോദിച്ചു.
നല്ല വ്യക്തിത്വം ഇല്ലായെന്ന കാരണത്താല്‍ തനിക്ക് ജെറ്റ് എയല്വേസ് ജോലി നിഷേധിച്ചെന്ന് വെളിപ്പെടുത്തി എന്‍ഡിഎ സര്‍ക്കാരിന്റെ സുപ്രധാന വനിതാ മന്ത്രിയായ സ്മൃതി ഇറാനി.
ഇന്ത്യന്‍ വ്യോമമേഖലയിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങളില്‍ ഉടന്‍ വൈ ഫൈ സേവനം ലഭ്യമാകും. കേന്ദ്ര വ്യോമയാന സെക്രട്ടറി ആര്.എന്‍.ചൗബേ ആണ് ഇക്കാര്യം അറിയിച്ചത്.
ന്യൂഡല്‍ഹി: സംഘര്‍ഷം തുടരുന്ന ജമ്മു കശ്മീരില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംങ് ഇന്ന് സന്ദര്‍ശനം നടത്തും. കശ്മീരില്‍ നിന്നുള്ള പ്രതിപക്ഷ സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു ആഭ്യന്തരമന്ത്രി ശ്രീനഗറിലേക്ക് യാത്രതിരിക്കുന്നത്. ഒന്നരമാസമായി സംഘര്‍ഷാവസ്ഥ തുടരുന്ന കശ്മിരിലേക്ക് ആഭ്യന്തരമന്ത്രി നടത്തുന്ന രണ്ടാമത്തെ യാത്രയാണിത്. രണ്ടു ദിവസത്തെ സന്ദര്‍ശന പരിപാടിയില്‍ അദ്ദേഹം വിവിധ പൗരസമൂഹ ഗ്രൂപ്പുകളുമായി ആശയവിനിമയം നടത്തിയേക്കുമെന്നാണ് സൂചന. എന്നാല്‍, കേന്ദ്രമോ വിഘടനവാദികളായ ഹുര്‍റിയത് കോണ്‍ഫറന്‍സോ പരസ്പരം ചര്‍ച്ചക്ക് താല്പര്യപ്പെടുന്നില്ലെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. സമാധാന ശ്രമങ്ങളുടെ ഭാഗമായി പുതിയ നടപടികള്‍ക്ക് […]
സൗദി: സൗദി അറേബ്യയില്‍ മൂന്ന് കമ്പനികള്‍ പൂട്ടിയതു മൂലം തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ അടുത്ത മാസം ഇരുപത്തഞ്ചിനകം നാട്ടിലേക്കു മടങ്ങണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സ്വന്തം നിലയില്‍ മടങ്ങേണ്ടിവരുമെന്നും സുഷമ സ്വരാജ് അറിയിച്ചു. ട്വിറ്ററിലാണു സുഷമ ഇക്കാര്യം വ്യക്തമാക്കിയത്. കുടിശ്ശിക കിട്ടാനുള്ള എല്ലാവരും ഇക്കാര്യത്തിനുള്ള അപേക്ഷ നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യാക്കാരില്‍ ഒരു വിഭാഗം സൗദിയില്‍ തന്നെ തുടരുകയാണ്. കുടിശ്ശിക തിരികെ ലഭിക്കാതെ മടങ്ങില്ലെന്ന നിലപാടാണു ഇവര്‍ കൈകൊണ്ടിരിക്കുന്നത്. അതിനിടെ, തൊഴില്‍ […]