Currency

ഡൽഹിയിൽ ദിവസവും ശരാശരി 3 കുട്ടികൾ ലൈംഗികപീഢനത്തിന് ഇരയാകുന്നു

സ്വന്തം ലേഖകൻSunday, September 4, 2016 11:02 am

കുട്ടികൾ ഒട്ടും സുരക്ഷിതരല്ലാത്ത സ്ഥലമാണ് ഡൽഹിയെന്ന് റിപ്പോർട്ട്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2015-ൽ 927 കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസുകളാണു റെജിസ്റ്റർ ചെയ്തിരിക്കുന്നത്.

ന്യൂഡൽഹി: കുട്ടികൾ ഒട്ടും സുരക്ഷിതരല്ലാത്ത സ്ഥലമാണ് ഡൽഹിയെന്ന് റിപ്പോർട്ട്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2015-ൽ 927 കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസുകളാണു റെജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുപ്രകരം ശരാശരി മൂന്ന് കുട്ടികളെങ്കിലും ദിവസവും ലൈംഗികപീഢനത്തിന് വിധേയാരാകുന്നുണ്ട്.

കേസ് റജിസ്റ്റർ ചെയ്യാത്ത സംഭവങ്ങൾ കൂടി പരിഗണിച്ചാൽ ഈ സംഖ്യ ഇറട്ടിയിലധികമാകാം എന്നാണു ശിശു സംരക്ഷണ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ വർഷം ലൈംഗികപീഢനത്തിനു ഇരയായ കുട്ടികളിൽ 585 പേരും പതിനാറു വയസ്സിനു താഴെ പ്രായമുള്ളവരാണ്. 95 ശതമാനം കുട്ടികളെയും ചൂഷണം ചെയ്തിരിക്കുന്നത് അവർക്ക് പരിചിതരായ വ്യക്തികൾ തന്നെയാണ്.

അതേസമയം  ഭൂരിപക്ഷം കേസുകളിലും പരാതി റജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. പീഢനത്തിനു ഇരയായെന്ന് കുട്ടികൾ പറഞ്ഞാലും ഭൂരിപക്ഷം രക്ഷിതാക്കളും പരാതി നൽകാൻ തയ്യാറാകാത്ത സാഹചര്യമാണു നിലവിലുണ്ടായിരുന്നതെന്നും സമീപകാലത്ത് ഇതിനൊരു മാറ്റം വന്നിട്ടുണ്ടെന്നും ഡൽഹി പോലീസ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x