ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) ആസ്ഥാനത്തും പരിസ്ഥിതി കാലാവസ്ഥാമാറ്റ മന്ത്രാലയ മന്ദിരത്തിലും ഇതു സ്ഥാപിക്കാനുള്ള പദ്ധതിക്കു തുടക്കമായി. 902 വാഹനങ്ങള്‍ക്കു പാര്‍ക്ക് ചെയ്യാനാകും.
ദുബായ്: യു.എ.ഇയില്‍ വാഹന പാര്‍ക്കിങ് മേഖലകളുടെ മേല്‍ക്കൂരകളിലും മാറ്റത്തിനൊരുങ്ങുന്നു. പാര്‍ക്കിങ്ങുകളില്‍ തണലേകാനും വെളിച്ചമേകാനുമെല്ലാം സോളര്‍ കാര്‍പോര്‍ട്സ് എന്ന പുതിയ സംവിധാനമാണ് വരുന്നത്. ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) ആസ്ഥാനത്തും പരിസ്ഥിതി കാലാവസ്ഥാമാറ്റ മന്ത്രാലയ മന്ദിരത്തിലും ഇതു സ്ഥാപിക്കാനുള്ള പദ്ധതിക്കു തുടക്കമായി. 902 വാഹനങ്ങള്‍ക്കു പാര്‍ക്ക് ചെയ്യാനാകും. പാര്‍ക്കിങ്ങുകളുടെ മേല്‍ക്കൂരകളില്‍ സോളര്‍ പാനലുകള്‍ സ്ഥാപിക്കുന്നതാണു പ്രാരംഭ നടപടി. തുടര്‍ന്ന് ഓരോ മേഖലയെയും ദീവ ശൃംഖലയുമായി ബന്ധിപ്പിക്കും.
ദീവ പാര്‍ക്കിങ്ങില്‍ 1780 കിലോവാട്ടും മന്ത്രാലയത്തില്‍ 220 കിലോവാട്ടും ഊര്‍ജം ഉത്പാദിപ്പിക്കാനാകും രണ്ടിടങ്ങളിലുമായി 2000 കിലോവാട്ട്. പ്രതിവര്‍ഷം 1500 ടണ്‍ കാര്‍ബണ്‍ മലിനീകരണം ഇതുവഴി കുറയ്ക്കാം. ഷംസ് ദുബായ് പദ്ധതി വ്യാപകമാക്കുന്നതിന്റെ ഭാഗമായ് നടപ്പിലാക്കുന്ന പുതിയ സംവിധാനം പൊതുസ്വകാര്യ മേഖലകളില്‍ നടപ്പാക്കും. ഹരിതമന്ദിര പദ്ധതികളോടനുബന്ധിച്ച് ഇതു നടപ്പാക്കുന്നതിലൂടെ ഊര്‍ജമേഖലയില്‍ വന്‍ മുന്നേറ്റമുണ്ടാക്കാനാകും.
2020 ആകുമ്പോഴേക്കും ദുബായ്ക്ക് ആവശ്യമായ ഊര്‍ജത്തിന്റെ 7% സംശുദ്ധ പദ്ധതികളില്‍നിന്നാകും. 2030ല്‍ 25%, 2050ല്‍ 75% എന്നിങ്ങനെയും.യു.എ.ഇയുടെ ഷംസ് സൗരോര്‍ജ പ്ലാന്റ് ലോകത്ത് മുന്‍നിരയിലുള്ള പദ്ധതിയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.