വൈവിധ്യമാര്‍ന്ന പ്രഭാതഭക്ഷണം എന്ന് പേരിട്ട് നടത്തിയ ചടങ്ങ് ഒരു മണിക്കൂര്‍ നീണ്ടുനിന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍, നയതന്ത്രഞ്ജര്‍, ഗവ. ഉദ്യോഗസ്ഥര്‍ എന്നിവരാണ് പങ്കെടുത്തത്.
2021നകം ഒഫീസുകളില്‍ നിന്ന് കടലാസ് ഫയലുകള്‍ പൂര്‍ണമായി ഒഴിവാക്കും. ഇതിനായുള്ള സമഗ്ര പദ്ധതിക്ക് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം തുടക്കം കുറിച്ചു.
സിംഹം, പുലി, കഴുകന്, പരുന്ത് എന്നിവ ഉള്‍പ്പെടെയുള്ളവയുടെ വില്‍പ്പനയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിരോധനം ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വരും. 2016 ലെ ഫെഡറല്‍ നിയമം 22 ന്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
2000 ല്‍ അറബ് രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളായി 40 ലക്ഷം പേര് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവരുടെ എണ്ണം 32.7 കോടിയായി വന്‍ വര്‍ധനവ് രേഖപ്പെടുത്തി. അതോടൊപ്പം ഫേസ്ബുക്കില്‍ മാത്രം അംഗങ്ങളായവര്‍ 13 കോടിയിലെത്തി.
അവീര്‍ റോഡിലെ ശൈഖ് ഖലീഫ, ശൈഖ് റാശിദ് റോഡുകളിലെ ഇന്റര്‍സെക്ഷനാണ് വികസനം നടക്കുന്ന പ്രധാന പാത. ഷന്ദഗ റോഡ് പരിഷ്കരണ പദ്ധതിയുടെ ഒന്നാം ഘട്ടമായി ശൈഖ് ഖലീഫ റോഡും ശൈഖ് റാശിദ് റോഡും ചേരുന്ന ഇന്റര്സെക്ഷന് തുറക്കും.
മുകളിലെ (റൂഫ്) തറ വിസ്തീര്‍ണത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ നിര്‍മാണം പാടില്ല, നിര്‍മാണസ്ഥലം ആയിരം ചതുരശ്രമീറ്ററില്‍ അധികമാകരുത്, വശങ്ങളിലെ ചരിവ് 1.5 മീറ്ററില്‍ കുറവാകരുത് തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
മികച്ച നിലവാരമുള്ള സ്കൂളുകളും നിലവാരക്കവയും ഏതൊക്കെയെന്ന് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. അബൂദബിയിലും ദുബായിലും സ്കൂള്‍ റേറ്റിങ് ലഭ്യമാണ്. എന്നാല്‍ വടക്കന്‍ എമിറേറ്റുകളിലെ രക്ഷിതാക്കള്‍ ഇതേ കുറിച്ച് ബോധവാന്മാരല്ല.
രോഗനിര്‍ണ്ണയത്തില്‍ മാറ്റം വരുത്തുക, നല്‍കാത്ത സേവനങ്ങള്‍ക്ക് പണം ആവശ്യപ്പെടുക തുടങ്ങിയ കുറ്റങ്ങളാണ് വിവിധ ഇന്‍ഷുറന്‍സ് കമ്പനി സേവന ദാതാക്കള്ക്കെതിരായി കണ്ടെത്തിയ കുറ്റം. ഇത് കൂടാതെ അനാവശ്യ പരിശോധനകള്‍ക്കും മറ്റും പണം ആവശ്യപ്പെടുക, ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഡ്രോണുകളുടെ വിൽപ്പനയ്ക്കും ലഭ്യതയ്ക്കും നിയന്ത്രണവുമായി ദുബായ് സിവിൽ ഏവിയേഷൻ അഥോററ്റി
ഏഷ്യന്‍ വില്ലേജ്, ആഫ്രിക്കന്‍ വില്ലേജ്, ഓപ്പണ്‍ സഫാരി വില്ലേജ്, കുട്ടികളുടെ പാര്‍ക്ക് എന്നിങ്ങനെ തരംതിരിച്ചാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. ഓരോ മേഖലയുടെയും സവിശേഷതകളും തനതു രീതികളും ക്രമീകരിച്ചാണ് നിര്‍മാണം. 80 ഹെക്ടറാണ് ഇത്തരം വില്ലേജുകള്‍. ബാക്കി 35 ഹെക്ടര്‍ ഓപ്പണ്‍ സഫാരി മേഖലയാണ്.