ദുബായിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിന് 4.5 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ദുബായ് അപ്പീല്‍ കോടതിയാണ് മലപ്പുറം കുറ്റിപ്പുറം സ്വദേശി അബ്ദുല്‍ റഷീദിന് നാലരലക്ഷം ദിര്‍ഹം ഒമ്പത് ശതമാനം പലിശയടക്കം നൽകാൻ വിധിച്ചിരിക്കുന്നത്.
മനുഷ്യക്കടത്തിനു ഇരയായെത്തിയവർക്ക് നേരിട്ട് പോലീസുമായി ബന്ധപ്പെടുവാനും സഹായം അഭ്യർത്ഥിക്കുവാനും ഉതകുന്ന വിധത്തിലാണു ആപ്ലിക്കേഷന്റെ രൂപകൽപ്പന. ദുബൈ പൊലീസിന്റെ മനുഷ്യക്കടത്ത് കുറ്റകൃത്യ നിരീക്ഷണ വിഭാഗമാണു ഇതിനു പിന്നിൽ.
മാസ്റ്റര്‍ കാര്‍ഡ് ഗ്ലോബല്‍ ഡെസ്റ്റിനേഷന്‍സ് സിറ്റീസ് ഇന്‍ഡക്സിന്റെ കണക്കുകളാണു ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നന്ന നഗരങ്ങളുടെ പട്ടികയിലാകട്ടെ ദുബായിക്ക് നാലാം സ്ഥാനമാണുള്ളത്.
യാത്രക്കാരുടെ ആവശ്യങ്ങൾ മുൻ നിർത്തിയാണു പരിഷ്കരണമെന്ന് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി പ്ലാനിങ് ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല അല്‍ അലി അറിയിച്ചു.
ശുചീകരണപ്രവർത്തനം എളുപ്പമാക്കുന്നതിനും ശുചീകരണം നടത്തുന്ന വാഹനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിനും വേണ്ടി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന 11 ട്രക്കുകൾ ദുബായ് മുനിസിപ്പാലിറ്റി നിരത്തിലിറക്കി.
യുഎഇയിലെ 63 ശതമാനം കമ്പനികളും വരുന്ന ആറു മാസത്തിനുള്ളിൽ പുതിയ ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങുകയാണ്. 12 ശതമാനം കമ്പനികളും പലജോലികൾ ചെയ്യാൻ പ്രാപ്തരായ ആളുകളെയാണു നിയമിക്കാൻ ആഗ്രഹിക്കുന്നത്.
സഅബീല്‍ പാര്ക്കിന് സമീപത്ത് കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് അല്‍ കിഫാഫ് സെൻട്രൽ പ്രവർത്തനം ആരംഭിച്ചത്. ഇനി മുതൽ നഗരസഭയുടെ മുഖ്യ ഓഫിസിലത്തൊതെ തന്നെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും.
ഒക്റ്റോബർ മൂന്ന് മുതൽ എമിറേറ്റ്സ് വിമാനത്തില്‍ ഇഷ്ടപ്പെട്ട സീറ്റ് ലഭിക്കണമെങ്കില്‍ പണം നല്‍കേണ്ടി വരും. ഇകണോമി ക്ളാസ് സ്പെഷല്‍, സേവര്‍ വിഭാഗങ്ങളില്‍ ടിക്കറ്റെടുക്കുന്നവര്‍ക്കായിരിക്കും സീറ്റ് തെരെഞ്ഞെടുക്കുമ്പോൾ പണം നൽകേണ്ടി വരിക.
അൽ റിക്വ, നൈഫ്, സത്വ, കരാമ എന്നിവിടങ്ങളിലാണു സൈക്കിൾ യാത്രികർ കൂടുതലായി ഗതാഗത പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നാണു പരാതി.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് ദുബായ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോര്‍ച്ചറിയില്‍ മൃതദേഹം ഉള്ളതായി വിവരം ലഭിച്ചത്.