Currency

യു.എ.ഇയില്‍ കോവിഡ് നിയമം ലംഘിച്ചാല്‍ കനത്തപിഴ; നിയമലംഘകരുടെ ഫോട്ടോയും പ്രസിദ്ധീകരിക്കും

സ്വന്തം ലേഖകന്‍Saturday, July 4, 2020 2:41 pm
covid-19

ദുബായ്: യു.എ.ഇയില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങല്‍ തുടങ്ങി കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കനത്തപിഴ. മാത്രമല്ല നിയമലംഘകരുടെ ഫോട്ടോയും പ്രസിദ്ധീകരിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായി യു.എ.ഇ പബ്ലിക് പ്രോസിക്യൂഷനാണ് നിയലംഘകരുടെ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്ന നടപടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് പിടിയിലായി മൂവായിരം ദിര്‍ഹം പിഴയടച്ചവരുടെയും നിയന്ത്രണം ലംഘിച്ച് ഒത്തുചേരല്‍ സംഘടിപ്പിക്കുകയും അതില്‍ പങ്കെടുക്കുകയും ചെയ്തതിന് പതിനായിരം ദിര്‍ഹം മുതല്‍ അയ്യായിരം ദിര്‍ഹം വരെ പിഴ അടച്ചവരുടെയും ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രാവിലക്ക് ലംഘിച്ച് ഒരു എമിറേറ്റില്‍ നിന്ന് മറ്റൊരു എമിറേറ്റിലേക്ക് യാത്ര ചെയ്ത് രണ്ടായിരം ദിര്‍ഹം പിഴ ലഭിച്ചവരെയും കൂട്ടത്തില്‍ കാണാം.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x