Currency

യുഎഇയിലേക്ക് തിരിച്ചുവരാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

സ്വന്തം ലേഖകന്‍Monday, June 29, 2020 11:12 am
covid-test

ദുബായ്: യുഎഇയിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ ജൂലൈ ഒന്ന് മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. യാത്രക്ക് 72 മണിക്കൂറിനുള്ളില്‍ അംഗീകൃത ലബോറട്ടറികളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. നിലവില്‍ അംഗീകൃത ലബോറട്ടറികള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ യുഎഇയില്‍ എത്തിയ ശേഷം പരിശോധന നടത്തിയാല്‍ മതി.

17 രാജ്യങ്ങളിലെ 106 നഗരങ്ങളിലെ അംഗീകൃത ലബോറട്ടറികളെയാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ലബോറട്ടറികളെ ഉള്‍പ്പെടുത്തുമെന്നും smartservices.ica.gov.ae വെബ്‌സൈറ്റിലൂടെ ലബോറട്ടറികളുടെ പട്ടിക ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x