ചരിത്ര പ്രസിദ്ധമായ ഒക്ടോബർ ഫെസ്റ്റിൽ ഇത്തവണ ജനപങ്കാളിത്തം കുറഞ്ഞു. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടയിൽ ഏറ്റവും കുറച്ച് ആളുകൾ സന്ദർശകരായ ഫെസ്റ്റ് ആയിരുന്നു ഇത്തവണത്തേത്. അതേസമയം ഫെസ്റ്റിന്റെ ഭാഗമായി രെജിസ്റ്റർ ചെയ്യപ്പെട്ട ലൈംഗികാതിക്രമക്കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്.
മ്യൂണീച്ച്: ചരിത്ര പ്രസിദ്ധമായ ഒക്ടോബർ ഫെസ്റ്റിൽ ഇത്തവണ ജനപങ്കാളിത്തം കുറഞ്ഞു. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടയിൽ ഏറ്റവും കുറച്ച് ആളുകൾ സന്ദർശകരായ ഫെസ്റ്റ് ആയിരുന്നു ഇത്തവണത്തേത്. അതേസമയം ഫെസ്റ്റിന്റെ ഭാഗമായി രെജിസ്റ്റർ ചെയ്യപ്പെട്ട ലൈംഗികാതിക്രമക്കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്.
ഒക്ടോബർ ഫെസ്റ്റിന്റെ ഭാഗമായി 5.6 മില്യൺ ആളുകളാണു മ്യൂണിച്ചിൽ ഇത്തവണ സന്ദർശനം നടത്തിയത്. മുൻവർഷത്തേക്കാൾ 300,000 പേരുടെ കുറവാണു ഉണ്ടായിരിക്കുന്നത്. 2001 ലെ സെപ്തംബർ 11 ആക്രമണത്തിനു ശേഷമുള്ള ഒക്ടോബർ ഫെസ്റ്റിനായിരുന്നു മുമ്പ് ഏറ്റവും കുറച്ച് ആളുകൾ പങ്കെടുത്തത്ത്. 5.5 മില്യൺ ആളുകളാണു അന്ന് ഫെസ്റ്റിൽ പങ്കെടുത്തത്.
കുറ്റകൃത്യങ്ങളുടെ എണ്ണവും ഇപ്രാവശ്യം മുൻ വർഷത്തേക്കാൾ 15 ശതമാനം കുറഞ്ഞെങ്കിലും ലൈംഗികാതിക്രമ സംഭവങ്ങൾ കൂടി. 2015 ൽ 21 ലൈംഗികാതിക്രമക്കേസുകൾ രെജിസ്റ്റർ ചെയ്ത സ്ഥാനത്ത് ഇത്തവണ 31 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അടുത്തിടെ യൂറോപ്യൻ രാജ്യങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളാണു ഒക്ടോബർ ഫെസ്റ്റിനു തിരിച്ചടിയായതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.