ജർമ്മനിയിലെ വിവിധ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ ഈ വർഷം ഉണ്ടായത് 797 ആക്രമണങ്ങളെന്ന് റിപ്പോർട്ട്. തീവ്രവലുതുപക്ഷ സംഘടനകൾ ആസൂത്രണം ചെയ്ത ആക്രമണങ്ങളാണ് ഇവയിൽ ഏറെയുമെന്നാണ് കരുതുന്നത്.
കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാചകർ ജർമ്മനിയിൽ എത്തുന്നത് ബിഎംഡബ്ല്യൂ, മേഴ്സിഡസ്, ഓഡി എന്നീ മുന്തിയ ഇനം കാറുകളിലാണെന്ന് പുതിയ റിപ്പോർട്ട് പറയുന്നു.
ഒക്റ്റോബർ മുപ്പതിന് വെളുപ്പിന് ക്ലോക്കിലെ മൂന്നുമണി രണ്ടുമണിയാക്കി (ഒരു മണിക്കൂർ പുറകോട്ടാക്കി) ക്രമീകരിക്കണം.
ഏതെങ്കിലും പദ്ധതിയില്‍ ജര്‍മന്‍ സഹകരണം സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ വഴി അത് ജര്‍മനിയെ അറിയിക്കാമെന്നും ജര്‍മന്‍ കോണ്‍സലേറ്റ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് തിരുവനന്തപുരത്ത് ജര്‍മ്മന്‍ ഓണററി കോണ്‍സുലേറ്റ് പ്രവർത്തനം ആരംഭിച്ചത്.
ലോകത്തിലെ ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യമായ ആഫ്രിക്കയിലെ നൈഗറിന് 27 മില്യൺ യൂറോയുടെ സുരക്ഷാ-സഹായ പദ്ധതിയുമായി ജർമ്മനി.
റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം തുടരാൻ യൂറോപ്യൻ യൂണിയൻ തീരുമാനം. ജര്‍മനിയില്‍ നടന്ന യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളുടെയും നാറ്റോ അംഗരാജ്യങ്ങളുടെയും സംയുക്ത സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
രാജ്യത്ത് ബോംബാക്രമണത്തിന് പദ്ധതിയിട്ട സിറിയൻ വംശജൻ പിടിയിൽ. ഇരുപത്തിരണ്ടു വയസുള്ള ജാബര്‍ അല്ബകറിന്റെ അപ്പാര്‍ട്ട്മെന്റില്‍നിന്ന് സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയതിനു പിന്നാലെ ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു.
ഭീകരർ ആക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ജര്‍മന്‍ തുറമുഖ നഗരം ഷിംനിറ്റ്സ് അടച്ചു. അന്വേഷണത്തിന്റെ ഭാഗമായാണ് തുറമുഖം അടയ്ക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താൻ വേണ്ടി മാത്രം രാജ്യത്ത് എത്തുന്ന ഇതര യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ജർമ്മനി നീക്കം തുടങ്ങി.
ഹിറ്റ്ലര്‍ കടുത്ത മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും ആയിരക്കണക്കിന് ഇന്‍ജക്ഷനുകള്‍ എടുത്തത്ത് മൂലം അദ്ദേഹത്തിന്റെ ഞരമ്പുകൾ തളര്‍ന്നുപോയിരുന്നുവെന്നും ജര്‍മന്‍ എഴുത്തുകാരന് നോര്‍മന്‍ ഓഹ്ലര്‍ തന്റെ പുതിയ പുസ്തകം ‘ബ്ലിറ്റ്സെഡ്: ഡ്രഗ്സ് ഇന്‍ നാസി ജര്‍മനി’യിൽ പറയുന്നു.