കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ആദ്യമായാണ് ഡിബി ട്രെയിൽ ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുന്നത്. ഡിസംബർ 11 മുതൽ ടിക്കറ്റ് നിരക്കിൽ 1.3 ശതമാനത്തിന്റെ വർധനയാണ് ഉണ്ടാകുക.
ബർലിൻ: ജർമ്മനിയിലെ പ്രധാന റെയിൽ സേവനദാതാക്കളായ ഡിബി (Deutsche Bahn) ദീർഘദൂര യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ആദ്യമായാണ് ഡിബി ട്രെയിൽ ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുന്നത്. ഡിസംബർ 11 മുതൽ ടിക്കറ്റ് നിരക്കിൽ 1.3 ശതമാനത്തിന്റെ വർധനയാണ് ഉണ്ടാകുക.
ബാൻകാർഡ് 25 ഉം 50ഉം കൈവശമുള്ള യാത്രക്കാർക്ക് ഈ നിരക്ക് വർധന ബാധകമാവില്ലെന്ന് അധികൃതർ അറിയിച്ചു. പുതിയ വർധനവിൽ ജർമൻ റെയിൽവേ ഫ്ലക്സ് നിരക്ക് 1.9 ശതമാനം വർധിക്കും. സമയക്രമം അനുസരിച്ചുള്ള ടിക്കറ്റ് നിരക്കിലാകും (ഉദാ: ഡേ പാസസ്) കൂടുതൽ വർദ്ധനവ്. ശരാശരി 3.9 ശതമാനത്തിന്റെ വർധനവാണു ഉണ്ടാകുക.
ചുരുങ്ങിയ നിരക്കിൽ ലഭ്യമാകുന്ന വ്യോമയാത്രാ സൗകര്യവും ദീർഘദൂര സർവ്വീസ് നടത്തുന്ന ബസുകളുടെ എണ്ണത്തിലെ വർധനവും മുൻനിർത്തി ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിലായിരുന്നു ഇതുവരെയും ഡിബി. 2013 ലായിരുന്നു അവസാനമായി പറയത്തക്ക ഒരു വർധനവ് ടിക്കറ്റ് നിരക്കിൽ ഡിബി അവസാനമായി ഏർപ്പെടുത്തിയിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.