Currency

എയർ ബെർലിന്റെ വിമാനസർവ്വീസുകൾ റദ്ദാക്കപ്പെടുന്നു

സ്വന്തം ലേഖകൻWednesday, October 5, 2016 11:45 am

അഞ്ച് വിമാനസർവീസുകൾ റദ്ദാക്കിയതായി ബെർലിനിലെ ടേഗൽ എയർപോർട്ട് അധികൃതർ അറിയിച്ചു. ഫാംബർഗ് എയർപോർട്ടിൽ നിന്നുള്ള രണ്ട് സർവീസുകളൂം റദ്ദാക്കിയതായി റിപ്പോർട്ടുണ്ട്.

ബെർലിൻ: സാമ്പത്തിക ഞെരുക്കത്തെ തുടർന്ന് എയർ ബെർലിന്റെ വിവിധ വിമാനസർവീസുകൾ റദ്ദാക്കപ്പെടുന്നു. അഞ്ച് വിമാനസർവീസുകൾ ഇതിനോടകം റദ്ദാക്കിയതായി ബെർലിനിലെ ടേഗൽ എയർപോർട്ട് അധികൃതർ അറിയിച്ചു. ഫാംബർഗ് എയർപോർട്ടിൽ നിന്നുള്ള രണ്ട് സർവീസുകളൂം റദ്ദാക്കിയതായി റിപ്പോർട്ടുണ്ട്.

അതേസമയം രാജ്യത്തെ മറ്റൊരു പ്രധാന വിമാനകമ്പനിയായ റ്റുയിഫ്ലൈയുടെ വിമാനസർവീസുകൾ വൈകുന്നതും പതിവായിരിക്കുകയാണ്. ജീവനക്കാരുടെ അപര്യാപ്തതമൂലം ഫ്രാങ്ക്ഫ്രൂട്ട്, ഹാനോവർ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളാണു ഇതിനോടകം വൈകിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

447മില്യൺ യൂറോയുടെ നഷ്ടമാണ് കഴിഞ്ഞ വർഷം എയർ ബെർലിന് ഉണ്ടായിട്ടുള്ളത്. ഈ സാമ്പത്തിക പ്രതിസന്ധി കമ്പനിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. പൊതുവിൽ രാജ്യത്തെ വിമാന കമ്പനികളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. മറ്റൊരു പ്രധാന വിമാനകമ്പനി കഴിഞ്ഞ ദിവസം 1200 ജീവനക്കാരെ ചെലവുചുരുക്കലിന്റെ ഭാഗമായി പിരിച്ചുവിടാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x