Currency

മൂന്ന് ദശാബ്ദത്തിന് ശേഷം ജർമ്മനിയിൽ ജനനനിരക്ക് കൂടിതുടങ്ങുന്നു

സ്വന്തം ലേഖകൻMonday, September 26, 2016 7:38 pm

1968കളിൽ ജനിച്ച സ്ത്രീകൾക്ക് ശരാശരി 1.49 കുട്ടികളാണ് ഉണ്ടായിരുനതെങ്കിൽ പുതിയ കണക്കുകൾ പ്രകാരം 1973കളിൽ ജനിച്ച സ്ത്രീകൾക്ക് ശരാശരി 1.56 കുട്ടികൾ ഉണ്ടാകുന്നുണ്ട്.

ബർലിൻ: മുപ്പത്തിയഞ്ച് വർഷത്തിലേറെയായുള്ള ജനനനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുന്ന പ്രവണതയ്ക്ക് വിരാമമിട്ടുകൊണ്ട് രാജ്യത്തെ ജനനനിരക്കിൽ നേരിയ വർദ്ധന രേഖപ്പെടുത്തിയതായി റിപ്പോർട്ട്. 1968കളിൽ ജനിച്ച സ്ത്രീകൾക്ക് ശരാശരി 1.49 കുട്ടികളാണ് ഉണ്ടായിരുന്നതെങ്കിൽ പുതിയ കണക്കുകൾ പ്രകാരം 1973കളിൽ ജനിച്ച സ്ത്രീകൾക്ക് ശരാശരി 1.56 കുട്ടികൾ ഉണ്ടാകുന്നുണ്ട്.

ഫെഡറല്‍ ഇന്‍സ്ററിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ റിസെര്‍ച്ച് പുറത്തുവിട്ട കണക്കുകൾ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. എന്നിരുന്നാലും ഒരു സ്ത്രീക്ക് ശരാശരി 2.1 കുട്ടികള്‍ എങ്കിലുമായാലേ ജനസംഖ്യ കുറയാതെ പിടിച്ചു നിര്‍ത്താന്‍ സാധിക്കൂ എന്ന് റാറ്റിസ്റ്റിക്കല്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x