Currency

ഉപയോക്താക്കളുടെ വിവരശേഖരണം; ഫേസ്ബുക്കിന് ജർമ്മനിയുടെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻWednesday, September 28, 2016 10:17 am

വാട്ട്സ്അപ്പിൽ നിന്നും ഫേസ്ബുക്ക് ശേഖരിച്ച ജർമ്മൻ ഉപയോക്താക്കളുടെ വിവരങ്ങൾ നീക്കം ചെയ്യാൻ ജര്‍മ്മന്‍ സ്വകാര്യതാ നിയന്ത്രണ ഏജന്‍സി ഹാംബര്‍ഗ് നിർദേശം നൽകി. ഇനിമേലിൽ ഇത്തരത്തിൽ വിവരശേഖരണം നടത്തരുതെന്നും ഫേസ്ബുക്കിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബർലിൻ: വാട്ട്സ്അപ്പിൽ നിന്നും ഫേസ്ബുക്ക് ശേഖരിച്ച ജർമ്മൻ ഉപയോക്താക്കളുടെ വിവരങ്ങൾ നീക്കം ചെയ്യാൻ ജര്‍മ്മന്‍ സ്വകാര്യതാ നിയന്ത്രണ ഏജന്‍സി ഹാംബര്‍ഗ് നിർദേശം നൽകി. ഇനിമേലിൽ ഇത്തരത്തിൽ വിവരശേഖരണം നടത്തരുതെന്നും ഫേസ്ബുക്കിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഉപയോക്താക്കളുടെ അനുമതിയില്ലാതെയും ഡാറ്റാ സുരക്ഷാനിയമം മറികടന്നുമാണ് ഫേസ്ബുക്ക് വാട്സ്അപ്പില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് ഹാംബര്‍ഗ് കമ്മീഷണര്‍ ഫോര്‍ പ്രോട്ടക്ഷന്‍ ആന്‍ഡ് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍അറിയിച്ചു. 35 മില്യണ്‍ ഉപയോക്താക്കളുടെ വിവരങ്ങൾ ഇത്തരത്തിൽ ശേഖരിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.

എന്നാൽ യൂറോപ്യന്‍ യുണിയന്റെ ഡാറ്റ സുരക്ഷ നിയമം പാലിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് ഫേസ്ബുക്ക് അധികൃതർ പറയുന്നത്. നേരത്തെ യു.എസ്-യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രണ ഏജന്‍സികള്‍ വാട്ട്സ്‌ആപ്പിന്റെ സ്വകാര്യതാ നയത്തിലുള്ള മാറ്റങ്ങളെ എതിർക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജര്‍മ്മന്‍ സ്വകാര്യത നിയന്ത്രണ ഏജന്‍സിയായ ഹാംബര്‍ഗ് ഡിപിഎയും രംഗത്തെത്തിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x