Currency

ജർമ്മനിയിൽ ആശുപത്രിയ്ക്ക് തീപിടിച്ചു; രണ്ട് മരണം, 6 പേരുടെ നില ഗുരുതരം

സ്വന്തം ലേഖകൻFriday, September 30, 2016 7:27 pm

ജര്‍മനിയിലെ ബോഹും നഗരത്തിലെ യൂണിവേഴ്സിറ്റി ആശുപത്രിയ്ക്ക് തീപിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. പന്ത്രണ്ടിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇതിൽ ആറ് പേരുടെ നില അതീവ ഗുരുതരമാണെന്നുമാണ് റിപ്പോർട്ട്.

ബർലിൻ: ജര്‍മനിയിലെ ബോഹും നഗരത്തിലെ യൂണിവേഴ്സിറ്റി ആശുപത്രിയ്ക്ക് തീപിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. പന്ത്രണ്ടിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇതിൽ ആറ് പേരുടെ നില അതീവ ഗുരുതരമാണെന്നുമാണ് റിപ്പോർട്ട്. പ്രാദേശിക സമയം രാവിലെയോടെയായിരുന്നു തീപിടുത്തം. ആശുപത്രിയില്‍ 650 ബെഡുകളാണുള്ളത്.

തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇരുനൂറിലധികം അഗ്നിശമന സേനാംഗങ്ങളും പോലീസുകാരും രക്ഷാപ്രവര്‍ത്തനത്തിൽ ഏർപ്പെടുന്നുണ്ട്. ആശുപത്രിയുടെ ഒരു നില മുഴുവന്‍ തീപിടുത്തത്തിൽ നശിച്ചിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നു അഗ്നിശമന സേനാ മേധാവി ഗോട്ട്ഫ്രീഡ് വിംഗളര്‍ ഷ്ളോസ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x