Currency

അഭയാർത്ഥികളായി എത്തുന്നവരെ ഗ്രീസിലേക്ക് മടക്കി അയക്കണമെന്ന് ജർമ്മനി

സ്വന്തം ലേഖകൻMonday, October 3, 2016 10:54 am

കുടിയേറ്റക്കാരായി രാജ്യത്ത് അഭയം തേടുന്നവരോട് തങ്ങൾ ആദ്യം അഭയംതേടിയെത്തിയ രാജ്യത്തേക്ക് മടക്കി അയക്കണമെന്ന് ജർമ്മൻ ആഭ്യന്തര മന്ത്രി.

ബർലിൻ: അഭയാർത്ഥികളായി രാജ്യത്തെത്തുന്നവരെ തങ്ങൾ ആദ്യം അഭയംതേടിയെത്തിയ രാജ്യത്തേക്ക് മടക്കി അയക്കണമെന്ന് ജർമ്മൻ ആഭ്യന്തര മന്ത്രി. യൂറോപ്യൻ രാജ്യങ്ങൾളിൽ അഭയം തേടുന്ന അഭയാർത്ഥികളിൽ അധികവും ആദ്യം എത്തിച്ചേരുക ഗ്രീസിൽ ആയതിനാൽ അവിടേക്ക് തിരിച്ചെത്താനാണ് ജർമ്മനി ആവശ്യപ്പെടുന്നത്.

നേരത്തെ ഡബ്ലിൻ ഉടമ്പടി പ്രകാരം അഭയാർത്ഥികൾക്ക് ആദ്യമെത്തുന്ന രാജ്യത്ത് തന്നെ സൗകര്യം ഒരുക്കണമെന്ന് യൂറോപ്യൻ യൂണിയൻ നിബന്ധന വെച്ചിരുന്നു. ഇതാകട്ടെ പിന്നീട് ഗ്രീസിനെയും തുർക്കിയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഈ ഉടമ്പടി തന്നെ തുടരണമെന്നാണു ജർമ്മൻ ആഭ്യന്തരമന്ത്രി തോമസ് ഡെ മെശിയെർ പറയുന്നത്. അഭയാർത്ഥികളെ സഹായിക്കുന്നതിനായി ഗ്രീസിനു കൂടുതൽ സഹായം ഇപ്പോൾ യൂറോപ്യൻ യൂണിയനിൽ നിന്നും ലഭിക്കുന്നുണ്ടെന്നു കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x