യൂറോപ്യൻ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന വിദേശ പൗരന്മാരെ കർശന നിരീക്ഷണത്തിനു വിധേയരാക്കണമെന്ന ആവശ്യവുമായി ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ.
ബർലിൻ: യൂറോപ്യൻ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന വിദേശ പൗരന്മാരെയും യൂറോപ്പിലേക്ക് എത്തുന്ന അഭയാർത്ഥികളെയും കർശന നിരീക്ഷണത്തിനു വിധേയരാക്കണമെന്ന ആവശ്യവുമായി ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ. സമീപകാലത്ത് ജർമ്മനിയിലും ഇതര യൂറോപ്യൻ രാജ്യങ്ങളിലുമുണ്ടായ ഭീകരാക്രമണങ്ങൾ മുൻ നിർത്തിയാണു ‘ഷെംഗൻ’ വീസായിൽ പര്യടനം നടത്തുന്നവരെ നിരീക്ഷിക്കണമെന്ന് മെർക്കൽ ആവശ്യപ്പെട്ടത്.
അമേരിക്കയിലും മറ്റും ഇത്തരത്തിൽ നിരീക്ഷണ സംവിധാനം നിലവിലുണ്ട്. അതുപോലെ ഒരു പ്രത്യേക ഇലക്ട്രോണിക് ട്രാവൽ സംവിധാനം യൂറോപ്പിലുണ്ടാകണം – ഒരു ജർമ്മൻ പത്രത്തിനു അനുവദിച്ച അഭിമുഖത്തിൽ മെർക്കൽ ആവശ്യപ്പെട്ടു. യൂറോപ്യൻ രാജ്യങ്ങളിൽ തമ്മിൽ ഇക്കാര്യത്തിൽ ഒരു ഏകീകരണം ഉണ്ടാകണം. സഞ്ചാരികളായ വിദേശികളെ സംബന്ധിച്ച വിവരങ്ങൾ പരസ്പരം കൈമാറണം – മെർക്കൽ കൂട്ടിച്ചേർത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.