Currency

പിതൃത്വനിർണ്ണയ കേസുകളിൽ സെക്സിലേർപ്പെട്ടവരുടെ പേരുകൾ സ്ത്രീകൾ വെളിപ്പെടുത്തേണ്ടി വരും

സ്വന്തം ലേഖകൻWednesday, August 31, 2016 10:13 am

ജർമ്മനിയിൽ പിതൃത്വ നിർണ്ണയ കേസുകളിൽ ആരുമായൊക്കെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന കാര്യം സ്ത്രീകൾ വെളിപ്പെടുത്തേണ്ടിവരും. സ്ത്രീകളെ ഇത്തരം വെളിപ്പെടുത്തലിനു നിർബന്ധിതരാക്കുന്ന നിയമം പസാക്കാൻ ഒരുങ്ങുകയാണു ജർമ്മനി.

ബർലിൻ: ജർമ്മനിയിൽ പിതൃത്വ നിർണ്ണയ കേസുകളിൽ ആരുമായൊക്കെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന കാര്യം സ്ത്രീകൾ  വെളിപ്പെടുത്തേണ്ടിവരും.  സ്ത്രീകളെ ഇത്തരം വെളിപ്പെടുത്തലിനു നിർബന്ധിതരാക്കുന്ന നിയമം പസാക്കാൻ ഒരുങ്ങുകയാണു ജർമ്മനി.

ഇതിന്റെ കരട് ബില്ലാണു നിയമമന്ത്രാലയം ഇപ്പോൾ തയ്യാറാക്കുന്നത്. പിത്രത്വ നിർണ്ണയക്കേസുകളിൽ പുരുഷന്മാർക്ക് തന്റേതല്ലാത്ത കുഞ്ഞിനു ചിലവിനു കൊടുക്കേണ്ടി വന്നത് മുൻ നിർത്തി വന്ന പരാതികൾ അടിസ്ഥാനമാക്കിയാണു ഇത്തരമൊരു നിയമം കൊണ്ട് വരാൻ ജർമ്മനി ആലോചിക്കുന്നത്.

ഗർഭധാരണത്തിനു കാരണമായ കാലയളവിൽ ആരുമായൊക്കെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന കാര്യമാകും സ്ത്രീകൾക്ക് വെളിപ്പെടുത്തേണ്ടതായി വരികയെന്ന് നിയമമന്ത്രിയായ ഹെയ്കൊ മാസ് അറിയിച്ചു. കുട്ടികളുടെ യതാർത്ഥ പിതാവിൽ നിന്നുതന്നെ നഷ്ടപരിഹാരം ഈടാക്കുകയാണു നിയമംകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x