ജര്‍മന്‍ ചാരസംഘടനയായ ബിഎന്‍ഡി അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ ചോർത്തിവരുന്നതായുള്ള റിപ്പോർട്ട് പുറത്ത്. സർക്കാർ പ്രതിനിധികൾ തയ്യാറാക്കിയ റിപ്പോർട്ടിലാണു ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്.
ബർലിൻ: ജര്‍മന്‍ ചാരസംഘടനയായ ബിഎന്‍ഡി അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ ചോർത്തിവരുന്നതായുള്ള റിപ്പോർട്ട് പുറത്ത്. സർക്കാർ പ്രതിനിധികൾ തയ്യാറാക്കിയ റിപ്പോർട്ടിലാണു ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്.
ജർമ്മൻ ഭരണഘടനയുടെ നഗ്നമായ ലംഘനമാണിത്. സർക്കാർ രഹസ്യമാക്കി വെച്ച റിപ്പോർട്ട് മാധ്യമങ്ങൾ ചോർത്തി പ്രസിദ്ധീകരിക്കുകയായിരുന്നു.
അറുപത് പേജ് ദൈർഘ്യമുള്ള റിപ്പോർട്ടാണു പുറത്തായത്. ആസൂത്രിതമായി നിരന്തരം ഭരണഘടനാലംഘനം നടത്തിക്കൊണ്ടിരിക്കുകയാണു ബി എൻ ഡിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.