Currency

ജർമ്മനിയിൽ കടക്കെണിയിലാകുന്ന കുടുംബങ്ങളുടെ എണ്ണം വർദ്ധിക്കുന്നു

സ്വന്തം ലേഖകൻWednesday, September 7, 2016 6:09 pm

ബർലിൻ: ജർമ്മനിയിൽ കടക്കെണിയിൽപ്പെടുന്ന കുടുംബങ്ങളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് കൂടുന്നതായി റിപ്പോർട്ട്. സർക്കാർ വൃത്തങ്ങൾ പുറത്തുവിട്ട കണക്കുകളാണു ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നത്. 2016 ലെ കണക്ക് പ്രകാരം 1.87 മില്യൺ കുടുംബങ്ങളാണു രാജ്യത്ത് കടബാധ്യതകൾ മൂലം കഷ്ടപ്പെടുന്നത്.

2006ല്‍ 1.63 മില്യൺ ആയിരുന്നു കടബാധ്യതമൂലം ദുരിതമനുഭവിക്കുന്ന ജർമ്മൻ കുടുംബങ്ങളുടെ എണ്ണം. വായ്പാതുക ദീർഘകാലമായി തിരിച്ചടയ്ക്കാൻ സാധിക്കാതെയിരിക്കുന്ന കുടുംബങ്ങളെ മാത്രമേ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. രാജ്യത്തിന്റെ സാമൂഹ്യ സുരക്ഷാ സംവിധാനം ദുര്‍ബലപ്പെടുന്നതിന്റെയും, ദാരിദ്യ്ര സാധ്യത വര്‍ധിക്കുന്നതിന്റെയും പ്രതിഫലണിതെന്ന് വിദഗ്തർ ചൂണ്ടിക്കാണിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x