Currency

ജർമ്മനി ഈ വർഷം മൂന്നുലക്ഷത്തോളം അഭയാര്‍ഥികളെ സ്വീകരിക്കും

സ്വന്തം ലേഖകൻMonday, August 29, 2016 9:58 am

ഈ വര്‍ഷം മൂന്നുലക്ഷത്തോളം അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് ജര്‍മനി. കഴിഞ്ഞവര്‍ഷം അഭയം നല്‍കിയതിന്‍െറ മൂന്നിലൊന്ന് ആളുകള്‍ക്ക് അഭയം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് മൈഗ്രന്‍സ് ആന്‍ഡ് റെഫ്യുജീസ് ഫെഡറല്‍ ഓഫിസ് അറിയിച്ചു. കഴിഞ്ഞവര്‍ഷം 11 ലക്ഷം അഭയാര്‍ഥികളാണ് ജര്‍മനിയിലത്തെിയത്.

ബെര്‍ലിന്‍: ഈ വര്‍ഷം മൂന്നുലക്ഷത്തോളം അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് ജര്‍മനി. കഴിഞ്ഞവര്‍ഷം അഭയം നല്‍കിയതിന്‍െറ മൂന്നിലൊന്ന് ആളുകള്‍ക്ക് അഭയം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് മൈഗ്രന്‍സ് ആന്‍ഡ് റെഫ്യുജീസ് ഫെഡറല്‍ ഓഫിസ് അറിയിച്ചു. കഴിഞ്ഞ വർഷം റെക്കോഡ് കണക്കിന് അഭയാര്‍ഥികളാണ് ജര്‍മനിയിലത്തെിയത്. അഭയാര്‍ഥികളോട് ഉദാരനയം സ്വീകരിച്ചതിന്‍െറ പേരില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ ഏറെ പഴി കേൾക്കുകയും ചെയ്തു.

മൂന്നുലക്ഷമാണ് ഈ വര്‍ഷം രാജ്യത്തിന് താങ്ങാവുന്ന പരിധിയെന്നാണു അധികൃതർ അറിയിച്ചിരിക്കുന്നത്. കൂടുതല്‍ പേര്‍ എത്തിച്ചേര്‍ന്നാല്‍ അത് രാജ്യത്തെ സമ്മര്‍ദത്തിലാക്കുമെന്നും കഴിഞ്ഞവര്‍ഷത്തെപോലെയുള്ള സാഹചര്യമല്ല രാജ്യത്തെന്നും മൈഗ്രന്‍സ് ആന്‍ഡ് റെഫ്യുജീസ് ഫെഡറല്‍ ഓഫിസ് മേധാവി ഫ്രാങ്ക് ജ്വര്‍ഗന്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം 11 ലക്ഷം അഭയാര്‍ഥികളാണ് ജര്‍മനിയിലത്തെിയത്.

നേരത്തെ, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥി പ്രവാഹം തടയുന്നതിന് ബാല്‍ക്കന്‍ പാത അടച്ചുപൂട്ടിയിരുന്നു. അതേപോലെ ഗ്രീസിലത്തെുന്ന അഭയാര്‍ഥികളെ തുര്‍ക്കിയിലേക്കുതന്നെ തിരിച്ചയക്കാൻ കരാറും ഉണ്ടാക്കിയ സാഹചര്യത്തിൽ പശ്ചിമേഷ്യയില്‍നിന്നും അഫ്ഗാനിസ്താനില്‍നിന്നും യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് കുറയാൻ ഇടയാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x