ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായി ജര്‍മനിയിലെ ബലൂചിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യയെ പ്രശംസിച്ചും പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചും ജര്‍മനിയില്‍ പ്രകടനം നടത്തി.
ബര്‍ലിന്‍: ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായി ജര്‍മനിയിലെ ബലൂചിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യയെ പ്രശംസിച്ചും പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചും ജര്‍മനിയില്‍ പ്രകടനം നടത്തി. പ്രകടനത്തിലുടനീളം ഇന്ത്യയ്ക്ക് അനുകൂലമായും പാക്കിസ്ഥാനെതിരേയും ഇവര്‍ മുദ്രാവാക്യം വിളിച്ചു. പലരും ഇന്ത്യന്‍ പതാകകളും കൈയില്‍ കരുതിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായ മുദ്രാവാക്യങ്ങളും മുഴങ്ങി. നാല്‍പ്പതോളം പേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.