കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും രാജ്യത്തിന്റെ ഭാഗമാക്കുമെന്നും ജർമ്മനി ജർമ്മനിയായി തന്നെ തുടരുമെന്നും വ്യക്തമാക്കി ജർമ്മൻ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു മെർക്കൽ തന്റെ മുൻ നിലാപാടുകൾ ആവർത്തിച്ചത്.
ബർലിൻ: കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും രാജ്യത്തിന്റെ ഭാഗമാക്കുമെന്നും ജർമ്മനി ജർമ്മനിയായി തന്നെ തുടരുമെന്നും വ്യക്തമാക്കി ജർമ്മൻ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു മെർക്കൽ തന്റെ മുൻ നിലാപാടുകൾ ആവർത്തിച്ചത്.
മെർക്കലിന്റെ അഭ്യാർത്ഥി പ്രശ്നത്തിലെ നിലപാട് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് ഇടവരുത്തിയിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണു ചാൻസലർ തന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നത്. അതേസമയം ഭരണമുന്നണിയിൽ തന്നെ മെർകലിനെതിരെ വിമർശനമുയർന്നിട്ടുണ്ട്. ഉപചാന്‍സലര്‍ സീഗ്മാര്‍ ഗാബ്രിയേൽ മെർകലിനെതിരെ നിലപാട് പ്രകടിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഭയാർത്ഥികളൂടെ വരവ് വർദ്ധിക്കുന്നത് തീവ്രവദപ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുമെന്ന വാദത്തെയും മെർക്കൽ തള്ളി. തീവ്രവാദ ആക്രമണങ്ങൾ മുൻ നിർത്തി അഭയാർത്ഥികൾക്ക് ഇടം നൽകാതിരിക്കുന്നത് നല്ലതല്ലെന്ന് പറഞ്ഞ അവർ ഇക്കാര്യത്തിലുള്ള ജനങ്ങളൂടെ ആശങ്ക മനസ്സിലാക്കാവുന്നതാണെന്നും പ്രതികരിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.