Currency

സ്റ്റേറ്റ് ഇലക്ഷനിൽ മെർക്കലിന്റെ പാർട്ടിയ്ക്ക് കനത്ത തിരിച്ചടി

സ്വന്തം ലേഖകൻMonday, September 5, 2016 11:40 am

മെർക്കലിന്റെ നാടായ മെക്കലന്‍ബര്‍ഗ്~വെസ്റ്റ് പോമറേനിയയില്‍ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയൻ മൂന്നാം സ്ഥാനത്തേക്കാണു പിന്തള്ളപ്പെട്ടത്.

ബർലിൻ: സ്റ്റേറ്റ് ഇലക്ഷനിൽ ജർമ്മൻ ചാൻസലർ ആംഗല മെർക്കലിന്റെ പാർട്ടിയ്ക്ക് കനത്ത തിരിച്ചടി. മെർക്കലിന്റെ നാടായ മെക്കലന്‍ബര്‍ഗ്~വെസ്റ്റ് പോമറേനിയയില്‍ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയൻ മൂന്നാം സ്ഥാനത്തേക്കാണു പിന്തള്ളപ്പെട്ടത്.

സെന്റര്‍ ലെഫ്റ്റ് കക്ഷിയായ എസ്.പി.ഡി 30 ശതമാനം വോട്ട് നേടിയാണു ജയിച്ചിരിക്കുന്നത്. കുടിയേറ്റ വിരുദ്ധ നിലപാടുകളുള്ള ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ.എഫ്.ഡി) 21 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. ഇവിടെ നേരത്തെ രണ്ടാം സ്ഥാനമായിരുന്നു മെർക്കലിന്റെ പാർട്ടിയായ സി.ഡി.യുവിന്.

അടുത്ത വർഷം നടക്കാനിരിക്കുന്ന ജർമ്മൻ പാർലമെന്റ് തെരെഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന സ്റ്റേറ്റ് ഇലക്ഷൻ രാഷ്ട്രീയ നിരീക്ഷകർ ഗൗരവത്തോടെയാണു കാണുന്നത്. മെർക്കലിന്റെ കുടിയേറ്റ-അഭയാർത്ഥി അനുകൂല നിലപാടുകൾ തന്നെയാണു തിരിച്ചടിക്കു കാരണമെന്ന് വ്യക്തമകകുന്നതാണ് വടക്ക്-കിഴക്കൻ സ്റ്റേറ്റിൽ ആദ്യമായി മത്സരിക്കുകയായിരുന്നിട്ടും എ.എഫ്.ദഡിയ്ക്ക് രണ്ടാം സ്ഥാനം നേടാനായി എന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x