കുവൈത്തിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ മെഗാ ആർട്ട് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. 21 സ്കൂളുകളിൽ നിന്നായി 2000ലേറെ വിദ്യാർത്ഥികൾ പങ്കെടുക്കും .
ജിസിസി രാജ്യങ്ങളില്‍ മൂല്യവര്‍ദ്ധിത നികുതി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നു. 2018 ജനുവരിയോടെ തന്നെ മിക്ക രാജ്യങ്ങളും ഇത് നടപ്പാക്കും.
ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകളിലെ കണക്ക് പ്രകാരം ഏകദേശം 27000 ഇന്ത്യക്കാര്‍ അനധികൃതമായി കുവൈത്തില്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്ക് തിരിച്ച് പോകാനുള്ള എല്ലാ സഹായങ്ങളും ആഭ്യന്തര മന്ത്രാലയം ചെയ്തു കൊടുക്കും.
കുവൈറ്റ് പാർലമെന്റ് തെരെഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് പ്രതിപക്ഷ കക്ഷികൾ. ആകെയുള്ള 50 സീറ്റുകളില്‍ പകുതിയോളം സീറ്റുകള്‍ പ്രതിപക്ഷ ഗ്രൂപ്പുകളും സ്വതന്ത്രരും സ്വന്തമാക്കി.
പതിനഞ്ചാമത് കുവൈറ്റ് പാർലമെന്റ് തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. അര്‍ധരാത്രിയോടെ ഒൗദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകും.
1961 നവംബര്‍ 24ന് സീഫ് പാലസില്‍ നടന്ന ഔദ്യോഗിക ചടങ്ങിലാണ് നാല് നിറങ്ങളിലുള്ള നിലവിലെ ദേശീയ പതാക ആദ്യമായി വാനിലേക്ക് ഉയര്‍ന്നത്.
സബാഹ് മുബാറക്ക് അല്‍ സബാഹ് അല്‍ നാസര്‍ അല്‍ സബാഹ് (58) ആണ് വെടിയേറ്റ് മരിച്ച രാജകുടുംബാംഗം. സംഭവത്തില്‍ ഇന്ത്യക്കാരനായ ഡ്രൈവര്‍ക്ക് ഗുരുതര പരുക്കേറ്റു.
കുവൈറ്റ് ദേശീയ അസംബ്ലിയിലേക്കു രാജ്യത്തെ 4.75 ലക്ഷം വോട്ടര്‍മാര്‍ ഇന്നു വോട്ടിംഗ് നടത്തും. 287 പേരാണ് ജനവിധി തേടുന്നത്. ആകെ അഞ്ചു മണ്ഡലങ്ങളാണുള്ളതിൽ ഓരോ മണ്ഡലത്തില്‍നിന്നും 10 പേര് വീതമാണ് തെരെഞ്ഞെടുക്കപ്പെടുക.
പതിനഞ്ചാമത് കുവൈറ്റ് പാർലമെന്റ് തെരെഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. പരസ്യ പ്രചാരണത്തിനു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് സമ്മര്‍ദങ്ങളില്ലാതെ വോട്ട് ചെയ്യാൻ വേണ്ടിയാണ് ഈ തീരുമാനമെന്ന് വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു.
കുടുംബങ്ങള്‍ക്ക് ആവശ്യമുള്ള വീട്ടുവേലക്കാരെ തിരഞ്ഞെടുക്കുന്നതിനും കുടുംബങ്ങളുടെയും വേലക്കാരുടെയും അവകാശങ്ങളും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനുമായ നിയമനിയന്ത്രണങ്ങള്‍ ഇതിന്റെ ഭാഗമായി രൂപവത്കരിക്കും.