അനധികൃത താമസക്കാര്‍ക്കും കുറ്റവാളികള്‍ക്കുമെതിരെ കൈക്കൊള്ളൂന്ന നടപടിയുടെ ഭാഗമായി കഴിഞ്ഞ നവംബറിൽ മാത്രം കുവൈറ്റിൽ നിന്നും നാടുകടത്തപ്പെട്ടത് 861 ഇന്ത്യക്കാർ. ആകെ 2697 വിദേശികളെയാണ് ഇക്കാലയളവിൽ നാടുകടത്തിയത്.
വിദേശികളുടെ വ്യക്തിപരമായ സാമ്പത്തിക കണക്കുകള്‍ക്ക് പുറമെ അവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഓഡിറ്റ് റിപ്പോര്‍ട്ടും അതതു രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്ക് നല്‍കാനാണ് കുവൈത്തിന്റെ തീരുമാനം.
അനുവാദമില്ലാതെ പാസ്പോര്‍ട്ട് സിവില്‍ ഐഡി ഉള്‍പ്പെടെ രേഖകള്‍ പിടിച്ചുവെക്കുന്നതോടൊപ്പം വീട്ടുജോലിക്കാരെ കൊണ്ട് വിശ്രമമില്ലാതെ ജോലിചെയ്യിക്കുന്നതും പുതിയ നിയമപ്രകാരം കടുത്ത കുറ്റമാണ്.
മുനിസിപ്പാലിറ്റിയുടെ ടെക്നിക്കല്‍, അഡിമിനിസ്ട്രേറ്റിവ് തലങ്ങളിലെ മുഴുവന്‍ തസ്തികളിലും സമ്പൂര്‍ണ സ്വദേശി വല്കരണം നടപ്പാക്കാനാണ് നീക്കം.
കുവൈത്ത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 57 പ്രകാരം പുതിയ പാര്‍ലമെന്റ് രൂപീകരണത്തിന് മുന്നോടിയായി മന്ത്രിസഭ പുനസ്സംഘടിപ്പിക്കേണ്ടതുണ്ട്. ഇതനുസരിച്ച് തിങ്കളാഴ്ച പ്രധാനമന്ത്രി അമീറിന് രാജി സമര്‍പ്പിച്ചിരുന്നു.
വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവക്ക് മുകളിലൂടെ ഡ്രോണ്‍ പറത്തുന്നത് കുറ്റകരമാണെന്ന് കാണിച്ചു ആഭ്യന്തരമന്ത്രാലയം പ്രത്യേക ഉത്തരവ് ഇറക്കി.
ക്തത്തില്‍ ഗ്ളൂക്കോസിന്‍െറ അളവ് കൂടിയത് കാരണം പ്രയാസപ്പെടുന്നവരിൽ രാജ്യത്തെ വിദേശികളും ഉൾപ്പെടുന്നുണ്ടെന്ന് മന്ത്രാലയത്തിലെ വാര്‍ത്താ-വിനിമയ വിഭാഗം മേധാവി ഡോ. ഗാലിയ അല്‍ മുതൈരി അറിയിച്ചു.
കുവൈത്ത് നടപ്പാക്കിയ ഗാര്‍ഹികത്തൊഴിലാളിനിയമം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ളതാണെന്നും തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങള്‍ക്കു തുല്യ പ്രാധാന്യം നല്‍കുന്നതാണെന്നും ഡൊമസ്റ്റിക് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനം കഴിഞ്ഞ ദിവസം രാജിവെച്ച ഷെയ്ഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അൽ സബഹിനെ തന്നെ വീണ്ടും കുവൈറ്റ് പ്രധാനമന്ത്രിയായി നിയമിച്ചു.
തെരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 11 ന് നടക്കും. തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തിന് മുമ്പായി അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് മന്ത്രി സഭാംഗങ്ങളെ പ്രഖ്യാപിക്കും.