സബ്ഹാനിലെ എം ഒ ഐ ആസ്ഥാനത്ത് നടന്ന യോഗം തെരഞ്ഞെടുപ്പ് ദിനത്തില്‍ കൈകൊള്ളേണ്ട സുരക്ഷാ നടപടികള്‍ക്ക് അന്തിമരൂപം നല്കി.
സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കു നല്കി വരുന്ന ആനുകൂല്യങ്ങള്‍ സ്വന്തമാക്കുന്നതിനായി സ്വദേശികള്‍ വ്യാജ തൊഴില്‍ രേഖകള്‍ സമര്‍പ്പിക്കുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.
സ്കൂളില്‍ അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച കൗണ്‍സിലിങ് ഡിപ്പാര്‍ട്ട്മെന്റ് ആണ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സാന്ത്വനമാകുന്നത്.
17.7 കി.മീറ്റര്‍ പാലമുള്‍പ്പെടെയുള്ള ജഹ്റ റോഡ് വികസനം രാജ്യത്തെ ഗതാഗതരംഗത്ത് വന്‍ കുതിപ്പാവുന്ന പദ്ധതിയാണ്. ജഹ്റ മെയിന്‍ റോഡ് മൂന്നു ലിങ്ക് റോഡുകളുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി.
ഓരോ സ്ഥാപനത്തിലും ഉള്ള അസാധുവാക്കപ്പെട്ട കറന്‍സികളുടെ കണക്ക്, ഇവ മാറ്റിയെടുക്കുന്നതിനായി കൈക്കൊണ്ട നടപടികള്‍ എന്നിവ സംബന്ധിച്ച് വിശദീകരണം നല്‍കാനാണ് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശിച്ചിരിക്കുന്നത്.
കുവൈറ്റിലുള്ള പ്രവാസി വീട്ടുജോലിക്കാർക്ക് സ്പോൺസർക്കൊപ്പം വിദേശത്ത് പോകണമെങ്കിൽ പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന് താമസകാര്യ വകുപ്പ് മേധാവി ജനറൽ തലാൽ മറാഫി അറിയിച്ചു.
7,300 വർഷം പഴക്കമുള്ള മനുഷ്യന്റെ വിരലടയാളം കണ്ടെത്തി. നോർത്ത് കുവൈറ്റിലെ അൽ-സബിയ്യ പ്രദേശത്ത് നിന്നാണ് വിരലടയാളം കണ്ടെത്തിയത്.
രാജ്യത്തെ വിദേശ തൊഴിലാളികളുടെ 80 ശതമാനവും അവിദഗ്ധരാണെന്നും ജനസംഖ്യാ അനുപാതത്തില്‍ ഭീമമായ അന്തരമുണ്ടാക്കുന്ന തരത്തില്‍ ഇന്ത്യ പോലുള്ള ചില രാജ്യക്കാരുടെ എണ്ണം ഗണ്യമായി കൂടുന്നത് ഗൗരവമായി കാണുമെന്നും താമസകാര്യ വകുപ്പ് മേധാവി പറഞ്ഞു.
കുവൈറ്റ് വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിന് യാത്രക്കാരല്ലാത്ത വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. യാത്രക്കാരനൊപ്പം വരുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇനി പ്രധാന കവാടത്തിനു പുറത്ത് നിൽക്കേണ്ടി വരും.
വിസ ഫീസ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുവാൻ കുവൈറ്റ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. റെസിഡൻസ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ തലാല്‍ അല്‍ മഅറഫി ഇത് സംബന്ധിച്ച സൂചനകൾ നൽകികഴിഞ്ഞു.