7,300 വർഷം പഴക്കമുള്ള മനുഷ്യന്റെ വിരലടയാളം കണ്ടെത്തി. നോർത്ത് കുവൈറ്റിലെ അൽ-സബിയ്യ പ്രദേശത്ത് നിന്നാണ് വിരലടയാളം കണ്ടെത്തിയത്.
കുവൈറ്റ് സിറ്റി: 7,300 വർഷം പഴക്കമുള്ള മനുഷ്യന്റെ വിരലടയാളം കണ്ടെത്തി. നോർത്ത് കുവൈറ്റിലെ അൽ-സബിയ്യ പ്രദേശത്ത് നിന്നാണ് വിരലടയാളം കണ്ടെത്തിയത്. ബിസി 8,700 നും ബിസി 2,000 നും ഇടയിൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന കളിമൺ പാത്രത്തിന്റെ കഷ്ണത്തിൽ നിന്നുമാണ് ഇത് കണ്ടെത്തിയിരിക്കുന്നതെന്ന് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്ട്സ് ആൻഡ് ലെറ്റേർസ് (എൻ.സി.സി.എ.എൽ) അധികൃതർ അറിയിച്ചു.
പുരാതന മനുഷ്യനെ സംബന്ധിച്ച വിവരങ്ങൾ അടങ്ങുന്ന നിരവധി തെളിവുകൾ സമീപപ്രദേശത്ത് നിന്നും ഇതിനോടകം കണ്ടെത്തിയിട്ടുണ്ടെന്ന് എൻ.സി.സി.എ.എല്ലിലെ പുരാവസ്തു വകുപ്പ് മേധാവി സുൽത്താൻ അൽ-ദുവീഷ് പറഞ്ഞു. യുനെസ്കോ പ്രതിനിധികൾ പ്രദേശം സന്ദർശിച്ച് വിലയിരുത്തൽ നടത്തുന്നുണ്ട്. ലോകത്തിലെ ഹെറിറ്റേജ് പ്രദേശങ്ങളിൽ ഒന്നായി പ്രദേശത്തെ നാമകരണം ചെയ്തേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I see your blog needs some unique content. Writing manually is time consuming, but there is tool for this task.
Just search for; Digitalpoilo’s tools