നേരത്തെ മസ്കത്ത്, ദാര്‍സൈത്ത്, സീബ്, മൊബേല, വാദി കബീര്‍ ഇന്ത്യന്‍ സ്കൂളുകളില്‍ സുരക്ഷിത ഗതാഗത സംവിധാനം ആരംഭിച്ചിട്ടുണ്ട്. ബിഒഡി നിര്‍ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സ്കൂളുകളില്‍ സുരക്ഷിത ഗതാഗത സംവിധാനം ആരംഭിക്കുന്നത്.
പുകയില, എനര്‍ജി ഡ്രിങ്കുകള്‍, ആഡംബര വസ്തുക്കള്‍ തുടങ്ങിയവയ്ക്കാണ് ഈ വര്‍ഷം രണ്ടാം പകുതിയോടെ വില വര്‍ധിക്കുക. നിലവിലുള്ള വിലയേക്കാള്‍ ഇരട്ടി വില പല ഉത്പന്നങ്ങള്‍ക്കും നല്‍കേണ്ടി വരുമെന്ന് ജിസിസി അധികൃതര്‍ വ്യക്തമാക്കി. തീരുമാനത്തിന് ജിസിസി അംഗരാജ്യങ്ങളില്‍ നിന്ന് അംഗീകാരം ലഭിച്ചാലുടന്‍ തന്നെ വിലവര്‍ധന നടപ്പാക്കും.
വൈറസ് ആക്രമണ ഭീഷണിയെ തുടര്‍ന്ന് മസ്കത്ത് മുനിസിപ്പാലിറ്റി എസ്എംഎസ് പാര്‍ക്കിങ് സംവിധാനം നിര്‍ത്തലാക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച മുതലാണ് ഈ സംവിധാനം റദ്ദാക്കിയത്. വൈറസ് ആക്രമണത്തെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എസ്എംഎസ് മുഖേനയുള്ള പാര്‍ക്കിങ് റിസര്‍വേഷന്‍ സര്‍വ്വീസ് സസ്പെന്‍ഡുചെയ്തതായി മുനിസിപ്പാലിറ്റി അറിയിക്കുകയായിരുന്നു.
ഈ മാസം 31ന് മുമ്പ് സര്‍വീസ് അവസാനിപ്പിക്കണമെന്നാണ് നിര്‍ദേശം. ഓറഞ്ച് ടാക്സികള്‍ക്ക് മര്‍ഹബ ടാക്സി കമ്പനിയില്‍ ചേര്‍ന്ന് സര്‍വീസ് തുടരാവുന്നതാണ്. ഹോട്ടല്‍, മാള്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസ് മര്‍ഹബ, മുവാസലാത്ത് എന്നീ കമ്പനികള്‍ക്ക് മാത്രമായിരിക്കും.
61 കമ്പനികള്‍ക്ക് മാത്രമാണ് ഹജ്ജ് തീര്‍ഥാടകരെ കൊണ്ടുപോകുന്നതിന് ലൈസന്‍സ് ലഭിച്ചിട്ടുള്ളത്. അംഗീകൃത ഓപ്പറേറ്റര്‍മാരെ തെരഞ്ഞെടുക്കാന്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ഇ രജിസ്ട്രേഷന് സംവിധാനം ഉപയോഗിച്ച് കണ്ടെത്താന്‍ സാധിക്കും.
പരാതി പരിഹാര സംവിധാനം, വര്‍ക്ക് ലീവ് നോട്ടീസ്, വര്‍ക്ക് പെര്‍മിറ്റ് റിക്വസ്റ്റ് തുടങ്ങിയ ഇലക്ട്രോണിക് സേവനങ്ങളെല്ലാം 48 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെക്കുന്നതായി അറിയിച്ചിട്ടുള്ളത്. മാനവ വിഭവശേഷി മന്ത്രാലയം ഞായറാഴ്ച രാവിലെയാണ് ഇക്കാര്യം അറിയിച്ചത്.
ഓണ്‍ കാള്‍ ടാക്സി സേവനങ്ങള്‍ക്കുള്ള കുറഞ്ഞ നിരക്ക് ഒന്നര റിയാലാക്കിയാണ് കുറച്ചത്. അതേസമയം ആദ്യത്തെ ആറ് കിലോമീറ്ററിനാണ് കുറഞ്ഞ നിരക്ക് ബാധകം. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 200 ബൈസ വീതം ഈടാക്കും.
മാതാവ് വാഹനത്തിന്റെ ചിത്രമെടുത്ത് നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയില്‍ ദാര്‍സൈത്ത് ലുലുവിന് മുന്നില്‍നിന്ന് കണ്ടെത്തിയെന്നുമായിരുന്നു വാട്ട്സ്ആപ് അടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ പരന്ന സന്ദേശത്തിന്റെ ഉള്ളടക്കം.
ഔദ്യോഗിക മുദ്രകളോ രാജകീയ അടയാളമോ അനുമതി കൂടാതെ ഉപയോഗിക്കുന്നവര്‍ക്കെതിരെയാണ് നടപടി എടുക്കുന്നത്. റോയല്‍ ഒമാന്‍ പോലീസിന്റേതടക്കമുള്ള ചിഹ്നങ്ങള്‍ അനുമതി ഇല്ലാതെ ഉപയോഗിക്കുന്നത് വര്‍ധിച്ച് വരികയാണ്. ഈ സാഹചര്യത്തിലാണ് ഇതിനെതിരെ നടപടി എടുക്കാന്‍ തീരുമിച്ചത്.
മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ റമസാന്‍ മാസത്തെ പ്രവൃത്തി സമയം പുനഃക്രമീകരിച്ചത് പ്രകാരം കെ.ജി ക്ലാസുകളും, ജിബ്രൂ, ഗുബ്ര കാംപസുകളിലെ ഒന്നാം ക്ലാസും രാവിലെ 11 മണിക്ക് അവസാനിക്കും. രണ്ടാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഉച്ചയ്ക്ക് 12 മണി വരെയാണ് ക്ലാസ് നടക്കുക.