Currency

ഒമാനി റിയാലുമായുള്ള രൂപയുടെ വിനിമയ നിരക്ക് 176 കടന്നു

സ്വന്തം ലേഖകൻThursday, November 17, 2016 5:39 pm

ഒമാനി റിയാലുമായുള്ള രൂപയുടെ വിനിമയ നിരക്ക് ഈവര്‍ഷം ഫെബ്രുവരി 28ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിൽ. 176.14 എന്ന നിലയിലാണു നിലവിലെ വിനിമയ നിരക്ക്.

മസ്കറ്റ്: ഒമാനി റിയാലുമായുള്ള രൂപയുടെ വിനിമയ നിരക്ക് ഈവര്‍ഷം ഫെബ്രുവരി 28ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിൽ. 176.14 എന്ന നിലയിലാണു നിലവിലെ വിനിമയ നിരക്ക്. ആയിരം രൂപക്ക് അഞ്ചു റിയാല്‍ 667 ബൈസയാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ കഴിഞ്ഞദിവസം ഈടാക്കിയത്. ഇതോടെ പ്രവാസികൾ ബാങ്കിലും മറ്റും കരുതിവെച്ചിരുന്ന സംഖ്യ ഇന്ത്യയിലേക്ക് അയക്കാന്‍ തുടങ്ങിയിട്ടുണ്ട്.

അതേസമയം വിനിമയ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക രംഗത്തെ വിദഗ്തർ പറയുന്നു. അമേരിക്കന്‍ ഡോളര്‍ ശക്തിപ്രാപിക്കുന്നതാണ് പ്രധാന കാരണം. ഏഷ്യൻ കറൻസികൾക്ക് പുറമെ യൂറോ, ബ്രിട്ടീഷ് പൗണ്ട് തുടങ്ങിയവയെ ഇത് പ്രതികൂലമായി ബാധിക്കുന്നു. ഇന്ത്യയില്‍ പണലഭ്യത കുറഞ്ഞതടക്കമുള്ള കാരണങ്ങളും ഇന്ത്യന്‍ ഓഹരി വിപണി ഇടിയാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പത്തുമുതല്‍ 15 ശതമാനം വരെ വര്‍ധന പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന തുകയിൽ ഉണ്ടായിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x