Currency

ഒമാനിൽ വരുന്ന നാല് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സ്വന്തം ലേഖകൻMonday, November 21, 2016 10:43 am

ഒമാനിൽ വരുന്ന നാല് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അന്തരീക്ഷ മർദ്ദം കുറഞ്ഞത് മൂലം തിങ്കളാഴ്ച വൈകുന്നേരം മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാനാണ് സാധ്യത.

മസ്കറ്റ്: ഒമാനിൽ വരുന്ന നാല് ദിവസം ഒറ്റപ്പെട്ട  മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. അന്തരീക്ഷ മർദ്ദം കുറഞ്ഞത് മൂലം തിങ്കളാഴ്ച വൈകുന്നേരം മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്ന് പബ്ലിക് ഒഥോററ്റി ഓഫ് സിവിൽ ഏവിയേഷൻ പറയുന്നു.

മുസാന്ദം, നോർത്ത് സൗത്ത് ബാറ്റിന, മസ്കറ്റ്, സൗത്ത് ഷർകിയ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉള്ളതായി മെറ്റ് ഓഫീസും അറിയിച്ചു. ഇതോടൊപ്പം വടക്കുകിഴക്കൻ കാറ്റ് വീശുന്നത് പൊടിക്കാറ്റിന്റെ സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്നും ഇതുമൂലം കാഴ്ച മങ്ങാനും സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. കടൽ ക്ഷുഭിതമാകാനും സാധ്യതയുള്ളതിനാൽ മീൻ പിടിത്തക്കാർ പ്രത്യേകം ശ്രദ്ധിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x