ഒരു കോടിയിലധികം രൂപയുടെ നഷ്ടത്തിന് സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്. അസാധുവാക്കിയ തിരിച്ചെടുക്കാന്‍ ഇന്ത്യന്‍ റിസര്‍വ് ബാങ്കില്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് വിനിമയസ്ഥാപനങ്ങള്‍ ഒമാന്‍ സെന്‍ട്രല്‍ ബാങ്കിനെ സമീപിച്ചിട്ടുണ്ട്.
ചില്ലുകള്‍ തകര്‍ന്നും പൊടിപിടിച്ചും കിടക്കുന്ന വാഹനങ്ങള്‍ നഗരസൗന്ദര്യത്തിന് മങ്ങലേൽപ്പിക്കാനും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും ഇടവരുത്തുന്നുണ്ടെന്ന് വിലയിരുത്തിയാണ് ഈ നടപടി.
റിയാലിന് 174.6 രൂപ വരെയുള്ള നിരക്കാണ് നിലവിൽ ലഭിക്കുന്നത്. വരും ദിവസങ്ങളിൽ റിയാലിന് 176 രൂപ വരെ ലഭിക്കാനിടയുണ്ടെന്ന് സാമ്പത്തിക നിരീക്ഷകർ പറയുന്നു.
ഇന്ത്യ കഴിഞ്ഞ ദിവസം അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മസ്കത്തിലെ ഓഫിസില്‍ സ്വീകരിക്കുന്നതായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
ഒമാനിലെ സ്വകാര്യമേഖലയിലുള്ള പ്രവാസികളടക്കമുള്ള എല്ലാ തൊഴിലാളികൾക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്താൻ നീക്കം. ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഓ.സി.സി.ഐ)യാണ് ഇക്കാര്യം ആലോചിക്കുന്നത്.
ഒമാനിലെ ബുറൈമിയിൽ നിന്നും ഇരുന്നൂറോളം പ്രവാസികളെ അറസ്റ്റ് ചെയ്തു. തൊഴിൽ നിയമലംഘനങ്ങൾ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഒമാൻ മാനവവിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
201 റിയാലില്‍ നിന്ന് 301 റിയാലായിട്ടാണ് വിസാഫീസ് വർധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരുമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
കാർഷിക ഉൽപ്പന്നങ്ങൾക്കൊപ്പം പച്ചക്കറികൾ, മുട്ട, മത്സ്യം, കോഴിയിറച്ചി, മാട്ടിറച്ചി എന്നിവയുടെ ഉൽപ്പാദനം വർദ്ധിപ്പിച്ച് ഭക്ഷ്യരംഗത്തു പൂർണമായും സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം.
ആരോഗ്യ മന്ത്രാലയത്തിന്‍െറ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം രോഗബാധയേറ്റ സ്വദേശികളുടെ എണ്ണത്തില്‍ 26.7 ശതമാനത്തിന്‍െറ വര്‍ധനയാണ് കഴിഞ്ഞ വർഷം ഉണ്ടായിരിക്കുന്നത്.
കുട്ടികളെയും മറ്റും ആകർഷിക്കുന്നതുവഴി സമൂഹത്തിൽ അനാരോഗ്യപ്രവണതകൾ വർധിപ്പിക്കുന്നതിന് ഇത്തരം പരസ്യങ്ങൾ കാരണമാകുന്നുണ്ടെന്ന് വിലയിരുത്തിയാണ് നീക്കം.