രാജ്യത്ത് അനാശ്വാസ്യപ്രവർത്തനങ്ങൾ വർധിച്ച സാഹചര്യത്തിൽ ഒമാൻ വിസ നിയമങ്ങൾ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള സ്ത്രീകൾക്കുള്ള സന്ദർശക വിസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം.
മസ്കറ്റ്: രാജ്യത്ത് അനാശ്വാസ്യപ്രവർത്തനങ്ങൾ വർധിച്ച സാഹചര്യത്തിൽ ഒമാൻ വിസ നിയമങ്ങൾ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള സ്ത്രീകൾക്കുള്ള സന്ദർശക വിസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. സന്ദർശക വിസയിൽ രാജ്യത്തെത്തുന്ന സ്ത്രീകളാണ് അനാശാസ്യപ്രവർത്തനങ്ങൾ കൂടുതലായും ഏർപ്പെടുന്നതെന്നാണു അധികൃതരുടെ കണ്ടെത്തൽ.
നിലവിൽ 30 ദിവസത്തേക്കുള്ള സന്ദർശക വിസ ഇനി മുതൽ വനിതകൾക്ക് 10 ദിവസത്തേക്കാണ് അനുവദിക്കുക. അതിനു ശേഷം വിസ പുതുക്കണമെങ്കിൽ ഒരു മാസത്തേയ്ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകണം. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള നിരവധി സ്ത്രീകളെ അനാശാസ്യത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.