ഒമാനിൽ 46ാം ദേശീയദിനത്തോടനുബന്ധിച്ചുള്ള പൊതു അവധിദിനങ്ങൾ പ്രഖ്യാപിച്ചു. നവംബർ 23, 24 ദിനങ്ങളിലായിരിക്കും അവധിയെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
മസ്കറ്റ് : ഒമാനിൽ 46ാം ദേശീയദിനത്തോടനുബന്ധിച്ചുള്ള പൊതു അവധിദിനങ്ങൾ പ്രഖ്യാപിച്ചു. നവംബർ 23, 24 ദിനങ്ങളിലായിരിക്കും അവധിയെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. ആഘോഷത്തിന്റെ ഭാഗമായി മസ്കത്തിന്‍െറ 20 കിലോമീറ്റര്‍ പരിധിയിലെ റോഡുകളിലെല്ലാം വിളക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
ദേശീയ ദിനാഘോഷ കമ്മിറ്റി നവംബര്‍ 18ന് രാത്രി എട്ടിന് അല്‍ അമിറാത്ത്, അല്‍ സീബ്, സലാല വിലായത്തുകളിൽ കരിമരുന്ന് പ്രയോഗങ്ങളും സംഘടിപ്പിക്കും. ദേശീയദിനത്തിന്‍െറ ഭാഗമായി കച്ചവടസ്ഥാപനങ്ങളും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും നിരവധി അലങ്കാര പ്രവൃത്തികള്‍ നടത്തി ദേശീയ വര്‍ണമണിഞ്ഞിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.