ഒമാനിലെ ഏക റീഹബിലറ്റേഷൻ സെന്ററായ അൽ മസാറഹ് ഹോസ്പിറ്റലിലെ റീഹബിലറ്റേഷൻ സെന്ററിന്റെ പ്രവർത്തനം ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ പ്രതിസന്ധിയിൽ.
എണ്ണവിലയിടിവിനെ തുടർന്ന് 2016ന്റെ ആദ്യപാദത്തില്‍ 12.2 ശതമാനത്തിന്‍െറ ഇടിവാണ് സമ്പദ്ഘടനയില്‍ ഉണ്ടായതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ടൂറിസം രംഗത്ത് 1200ഓളം ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിച്ചുകൊണ്ട് ആഭ്യന്തര ഉല്പാദന വളര്‍ച്ചയില്‍ ടൂറിസം മേഖലയുടെ പങ്ക് ആറു മുതല്‍ പത്തു ശതമാനം വരെയായി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം
വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളുമായുള്ള കരാറുകളാണ് കമ്പനികൾ ഹ്രസ്വകാലത്തേക്ക് ആക്കുന്നത്.
ബംഗ്ലാദേശികളായ തൊഴിലാളികളുടെ എണ്ണം രാജ്യത്ത് ക്രമാതീതമായി വർദ്ധിക്കുന്നത് മുൻനിർത്തി ഇവിടെ നിന്നുമുള്ള അവിദഗ്ത തൊഴിലാളികള്‍ക്ക് വിസ നിയന്ത്രണം ഏർപ്പെടുത്താൻ ഒമാൻ തീരുമാനിച്ചു.
സെപ്തംബർ 18നും 24നുമിടയിൽ മസ്കറ്റിൽ തൊഴിൽ നിയമ ലംഘനം നടത്തിയതിന് 501 തൊഴിലാളികളെ അധികൃതർ പിടികൂടി.
പുകയില ഉത്പന്നങ്ങളുടെ വില്പന നികുതി 20 ശതമാനം മുതല്‍ 40 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് തീരുമാനം.
കുറഞ്ഞ മൂലധന നിക്ഷേപം, മുപ്പതുശതമാനത്തിന്റെ സ്വദേശി പങ്കാളിത്വം തുടങ്ങിയ കാര്യങ്ങളിലാകും പ്രധാനമായും ഇളവുകൾ നൽകുക. മൂന്ന് മാസത്തിനുള്ളിൽ ഇത് സംബന്ധിച്ച നിയമഭേദഗതി രാജ്യത്ത് നിലവിൽ വരുമെന്ന് മാന്‍ വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.
ഒമാനിൽ വിവിധ കമ്പനികളിലെ സര്‍ക്കാര്‍ ഓഹരികള്‍ പുതുതായി രൂപവത്കരിച്ച ഹോള്‍ഡിങ് കമ്പനികള്‍ക്കും സ്വതന്ത്രാധികാരമുള്ള വെല്‍ത്ത് ഫണ്ടുകള്‍ക്കും കൈമാറി സർക്കാർ കമ്പനികളുടെ സ്വകാര്യവത്കരണം വേഗത്തിലാക്കുന്ന നടപടികൾക്ക് ധനകാര്യമന്ത്രാലയം തുടക്കം കുറിച്ചു.
മസ്കറ്റ് ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി സ്കൂൾ അധികൃതർ അറിയിച്ചു.