ബംഗ്ലാദേശികളായ തൊഴിലാളികളുടെ എണ്ണം രാജ്യത്ത് ക്രമാതീതമായി വർദ്ധിക്കുന്നത് മുൻനിർത്തി ഇവിടെ നിന്നുമുള്ള അവിദഗ്ത തൊഴിലാളികള്‍ക്ക് വിസ നിയന്ത്രണം ഏർപ്പെടുത്താൻ ഒമാൻ തീരുമാനിച്ചു.
മസ്കറ്റ്: ബംഗ്ലാദേശികളായ തൊഴിലാളികളുടെ എണ്ണം രാജ്യത്ത് ക്രമാതീതമായി വർദ്ധിക്കുന്നത് മുൻനിർത്തി ഇവിടെ നിന്നുമുള്ള അവിദഗ്ത തൊഴിലാളികള്‍ക്ക് വിസ നിയന്ത്രണം ഏർപ്പെടുത്താൻ ഒമാൻ തീരുമാനിച്ചു. ജൂലായ് അവസാനം വരെയുള്ള കണക്കനുസരിച്ച് 6,59,366 ബംഗ്ലാദേശികളാണ് ഒമാനിലുള്ളതെന്നും ഇതിൽ ഫ്രീ വിസയിലെത്തി തൊഴിലെടുക്കുന്നവർ കൂടുതലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇതേതുടർന്നാണ് തീരുമാനം.
അതേസമയം പ്രൊഫഷണൽ തൊഴിലാളികൾക്ക് ഈ നിയന്ത്രണം ബാധകമായിരിക്കില്ല. ഒമാനിലുള്ള അനധികൃത തൊഴിലാളികളിൽ ഏറ്റവും കൂടുതൽ ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടുകളുണ്ട്. ബംഗ്ലാദേശിൽ നിന്നുള്ള മൊത്തം തൊഴിലാളികളുടെ എണ്ണം ജൂണിലുണ്ടായിരുന്നതിനേക്കാള്‍ 1.2 ശതമാനത്തിന്റെ വര്‍ധനയാണ് ജൂലായില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. 2015 ഡിസംബറില്‍ 5,90,170 ആയിരുന്നു ഇവരുടെ എണ്ണമെങ്കിൽ ജൂണില്‍ 6,51,820 ആയാണു ഉയർന്നിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.